ഗുഡ്ഗാവ്: രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനര്‍ഹയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ശേഷം
ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു. . സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹയായ 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണ് സംഘം തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിനിരയാക്കി. ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ പ്രതികൾ തട്ടികൊണ്ട് പോയത്. കൃത്യത്തിന് ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി തന്റെ ഗ്രാമമായ റേവരിയില്‍ നിന്നും കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അതേസമയം, പരാതിയില്‍ കേസെടുക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസെടുക്കുമെന്ന പ്രതീക്ഷയില്‍ ഓരോ പോലീസ് സ്‌റ്റേഷനും കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
Post Your Comments