ഫേസ്ബുക്കിൽ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെയാണ് ബംഗളൂരു സ്വദേശിനിയായ യുവതിയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ചാറ്റ് ചെയ്ത് കുറെ നാളുകൾക്ക് ശേഷമാണ് പുതിയ സുഹൃത്ത് തന്റെ ഭർത്താവിന്റെ മറ്റൊരു ഭാര്യയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. മുകേഷ് എന്നയാളുടെ ഭാര്യമാരായിരുന്നു ഇരുവരും. ഇരുവരും. ഭർത്താവ് രണ്ട് കല്യാണം കഴിച്ചതാണെന്നു രണ്ടു ഭാര്യമാർക്കും അറിയുമായിരുന്നില്ല. 2013ൽ മൈസൂര്‍ സ്വദേശിനിയെ വിവാഹം ചെയ്ത മുകേഷ് ഇതു മറച്ചുവെച്ചാണ് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയെ വിവാഹം കഴിക്കുകയായിരുന്നു.
ജോലിസംബദ്ധമായ ആവശ്യങ്ങൾക്കായി ബെംഗളൂരുവിൽ തന്നെയാണ് യുവതി താമസിച്ചിരുന്നത്. മൈസൂരില്‍ അക്കൗണ്ടന്റ് ആണെന്ന് പറഞ്ഞിരുന്ന മുകേഷ് വാരാന്ത്യങ്ങളിൽ ബംഗളൂരുവിൽ എത്തുമായിരുന്നതിനാൽ യുവതിക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയിരുന്നില്ല. തങ്ങൾ ഇരുവരും ഒരേയാളിന്റെ തന്നെ ഭാര്യമാരാണെന്ന് പറഞ്ഞ ഇരുവരും ഇക്കാര്യം തങ്ങളുടെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്തെങ്കിലും വിവാഹ വിവരം ഇയാള്‍ നിഷേധിച്ചു. എന്നാൽ രണ്ടാം ഭാര്യ പോലീസിൽ പരാതി നൽകിയതോടെ സംഭവം പുറത്താകുകയായിരുന്നു.
Post Your Comments