Health & Fitness

വെള്ളം ചൂടാക്കി കുടിച്ചാലുള്ള ​ഗുണങ്ങൾ ഇവയാണ് !

അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന്

ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. ചൂടുവെള്ളം കുടിച്ചാല്‍ അത് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുക എന്ന കാര്യം പലര്‍ക്കും അറിയില്ല. ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. പലപ്പോഴും ആര്‍ക്കും അറിയാത്തതും അതാണ്.അവ എന്തെല്ലാമെന്ന് നോക്കാം.

ബുദ്ധിക്ക് ഉണര്‍വ്വ്

ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചൂടുവെള്ളത്തിന്റെ ഗുണം ബുദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം.

കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവർ നിർ‌ബന്ധമായും ചൂടുവെള്ളം കൂടുതൽ കുടിക്കുക. ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നൈട്രേറ്റ് സാന്നിധ്യം

വെള്ളത്തില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കുമ്പോൾ നൈട്രേറ്റ് പലപ്പോഴും നൈട്രോസാമിന്‍സ് ആയി മാറുന്നു. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വിഷമായി മാറുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിനുണ്ടാക്കുന്ന അപകടം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 ഹൃദയത്തെ കാത്ത് സൂക്ഷിക്കും

ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്. നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം. ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഗുണങ്ങള്‍ ധാരാളമുണ്ട്. ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം.

വൃക്കയുടെ സംരക്ഷണം

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ശരീരത്തില്‍ പലപ്പോഴും വിഷാംശം അടിഞ്ഞ് കൂടുന്നത് വൃക്കയിലാണ്. ഇതിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ചൂടുവെള്ളം വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ചർമ്മസംരക്ഷണത്തിന് നല്ലത്

ചർമ്മത്തെ സംരക്ഷിക്കുന്നതിൽ ചൂടുവെള്ളത്തിന്റെ പങ്ക് ചെറുതല്ല. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ചൂടുവെള്ളം ഏറ്റവും നല്ലതാണ്. അത് കൊണ്ട് തന്നെ ഇടവിട്ട് ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക.

എല്ലിന്റെ ആരോഗ്യത്തിന് നല്ലത്

എല്ലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഒരിക്കലും പച്ചവെള്ളം കുടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button