Latest NewsKerala

സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ

മാവേലിക്കര: കാമുകനൊപ്പം ചേർന്ന് മോഷണം നടത്തിയിരുന്ന വീട്ടമ്മ പിടിയിൽ. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36)കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരാണ് പിടിയിലായത്. 2018 ജൂണ്‍ മുതല്‍ മാവേലിക്കരയിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുകയായിരുന്നു ഇരുവരും.

സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 3 മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്ത് ആയിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടുകയായിരുന്നു. ഇവർക്കെതിരെ ഭർത്താവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ALSO READ: കാമുകനൊപ്പം ഒളിച്ചോടി: ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി, പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ഒന്നര വര്‍ഷം മുൻപാണ് ദുബായില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ് ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിയോടൊപ്പം താമസം തുടങ്ങി. ഭര്‍ത്താവ് അറിഞ്ഞ് പ്രശ്നമായതോടെ വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. ആഡംബര ജീവിതത്തോടുള്ള ഭ്രമമാണ് ഒടുവിൽ ഇരുവരെയും മോഷണം ചെയ്യാൻ പ്രേരിപ്പിച്ചത്.

മോഷണം പതിവായതോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് 586 എന്ന നമ്ബര്‍ വരുന്ന ആക്ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചെങ്കിലും നമ്ബര്‍ വ്യാജമെന്ന് കണ്ടെത്തി. മൂന്നു മാസത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button