Latest NewsLife Style

മൊബൈലിന് അടിമയാണോ നിങ്ങള്‍? ഈക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

ഒരുപക്ഷേ മൊബൈലിന്റെ കടന്നുവരവോടെ ഒത്തിരി

മൊബൈലില്ലാത്ത ജീവിതം ആലോചിക്കാനേ വയ്യാ.. എത്രത്തോളമാണ് നമ്മളും മൊബൈലും തമ്മിലുളള ആത്മബന്ധം..ഒരു മിനിറ്റെങ്കിലും ഇടവിട്ട്‌ മൊബൈലിന്റെ സ്‌ക്രീനില്‍ നോക്കിയില്ലെങ്കില്‍ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാകില്ലാ. ഒരുപക്ഷേ മൊബൈലിന്റെ കടന്നുവരവോടെ നമുക്ക് ഒത്തിരി പ്രയയോജനങ്ങളും ഒത്തിരി സൗകര്യങ്ങളും ലഭിച്ചെങ്കിലും നമ്മള്‍ അറിയാതെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ പകര്‍ന്ന് നല്‍കുന്ന മൊബൈല്‍ എന്ന ന്യൂജെന്‍ സാങ്കേതിക വിദ്യക്ക് അടിമയായി മാറിയിരിക്കുകയാണ്…

2015 ല്‍ നടത്തിയ ഒരു പഠന പ്രകാരം 51 ശതമാനം മുതിര്‍ന്നവരും ഓരോ 11 മിനിട്ടിലും തങ്ങളുടെ ഫോണ്‍ ഒരു തവണയെങ്കിലും  തുറന്നു നോക്കുന്നുണ്ട്. ഈ കണക്കുകള്‍ കുട്ടികളിലേക്കും യുവാക്കളിലേക്കും നീളുമ്പോള്‍ അതിലും അതിശയകരമായ റിസള്‍ട്ട് ആണ് തന്നിരിക്കുന്നത്. ഇന്നിവിടെ നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനോട് എന്തുമാത്രം അടിമപ്പെട്ടു കിടക്കുന്നു എന്നറിയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍.

Man files complaint against wife's lover for taking private visuals of wife using mobile app

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമയാണോ എന്ന് അറിയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

1.ഒരു ടെക്സ്റ്റ് പൂര്‍ത്തിയാക്കുന്നതിനായോ, ഒരു വീഡിയോ കാണുന്നതിനായോ, ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ചെയ്യുന്നതിനായോ നിങ്ങള്‍ നിങ്ങളുടെ മുന്‍പിലുളള ആളോട് കാത്ത് നില്‍ക്കാന്‍ പറയുകയും, അവര്‍ നിങ്ങളുടെ അടുത്ത് നിന്ന് പോകുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക.

2. നിങ്ങള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിരന്തരം അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

3. നിങ്ങളുടെ പങ്കാളിയോടും, കുട്ടികളോടും, മറ്റ് കുടുംബാംഗങ്ങളോടും നേരിട്ട് സംസാരിക്കുന്നതിനേക്കാള്‍ ടെക്സ്റ്റ് ചെയ്യുന്നു.

4. ഓരോ തവണയും നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവിടുന്നു.

5. നിങ്ങള്‍ ഓണ്‍ലൈനില്‍ ഒരുപാട് സമയം വെറുതെ കളയുന്നു, കൂടാതെ ആരെങ്കിലും നിങ്ങള്‍ ഓണ്‍ലൈനില്‍ ആണ് കൂടുതല്‍ സമയം എന്ന് പറഞ്ഞാല്‍ അത് നിരാകരിക്കുന്നു.

6. നിങ്ങളുടെ പഴയ സ്‌കൂള്‍ സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ അവര്‍ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഉളളവരാണെന്ന് കരുതി ഒഴിവാക്കുന്നു.

7. നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഉറങ്ങി എഴുന്നേറ്റതിന് ശേഷവും ഉടനെ ഓണ്‍ലൈന്‍ സമൂഹത്തിലും ഇമെയിലിലും സ്മാര്‍ട്ട്‌ഫോണിലൂടെ അപ്‌ഡേറ്റുകള്‍ തിരയുന്നു.

8. അത്താഴം കഴിക്കുന്ന സമയത്തോ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി സിനിമ കാണുന്ന സമയത്തോ സ്മാര്‍ട്ട്‌ഫോണില്‍ സര്‍ഫ് ചെയ്യാനും, ട്വീറ്റ് ചെയ്യാനും, നിങ്ങളുടെ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനും വ്യഗ്രത കാണിക്കുന്നു.

9. കുറച്ച് മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് മാറിയാല്‍ നിങ്ങള്‍ക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു.

10. ഓണ്‍ലൈനില്‍ നടക്കുന്ന ഏത് സംഭാഷണങ്ങളിലും നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

എന്താണ് ചെയ്യേണ്ടത്?

ശാസ്ത്രം പുരോഗതി ഏറെ കൈവരിച്ചപ്പോള്‍ സാങ്കേതിക വിദ്യയില്‍, പ്രത്യേകിച്ച് സ്മാര്‍ട്ഫോണുകളുടെ കാര്യത്തില്‍ പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ നടന്നപ്പോള്‍ അതെല്ലാം നമ്മുടെ നിത്യ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ശ്രമിക്കേണ്ടതിന് പകരം നമ്മള്‍ ഇത്തരത്തില്‍ ഫോണുകളോട് കൂടുതല്‍ അടിമപ്പെട്ടു കിടക്കുന്നു. എന്താണ് നമ്മള്‍ ചെയ്യേണ്ടത്? സ്വയം നമ്മള്‍ തന്നെ ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗം കുറയ്ക്കുക തന്നെയാണ് വേണ്ടത്.

kuwait police mobile app

ഇപ്പോഴത്തെ ജീവിത സാഹചര്യത്തില്‍ മൊബൈല്‍ എന്ന സംഗതിയോട് നമുക്ക് ഒരിക്കലും ഗോ ബാക്ക് (വേണ്ടായെന്ന് വെക്കുക) പറയുക എന്നത് അസാധ്യമാണ്. കാരണം ജോലി സംബന്ധമായും മറ്റും ഇന്ന് ഇതിന്റെ ആവശ്യകത ഒഴിച്ചുകൂട്ടാനാവാത്ത കാര്യം തന്നെ. എങ്കിലും വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഉറങ്ങുന്ന സമയം അതായത് എകദേശം രാത്രി 8 മണി മുതലെങ്കിലും മൊബൈല്‍ മാറ്റി വെക്കണം. പിന്നീട് രാവിലെ എഴുന്നേറ്റ ഉടന്‍ വീണ്ടും അതേപടി മൊബൈലിലേക്ക് കണ്ണുംനട്ട് ഇരിക്കരുത്. രാവിലെ എഴുന്നേറ്റയുടന്‍ മറ്റെന്തെല്ലാം നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. മെഡിറ്റേഷന്‍ ചെയ്യാം.. ലഘുവായ വ്യായമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം.. കൃഷി പോലെയുളള കാര്യങ്ങളില്‍ വ്യാപൃതരാകാം.. ഏതെങ്കിലും സംഗീത ഉപകരണങ്ങള്‍ പഠിക്കാം.. സര്‍ഗ്ഗാല്‍മകമായ (ക്രിയേറ്റീവായ) പ്രവര്‍ത്തികള്‍ ഇങ്ങനെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാം. ഇങ്ങനെയുളള മനസിന് സന്തോഷ പകരുന്ന കാര്യങ്ങളിലേയ്ക്ക് മനസിനെ തിരിച്ച് വിട്ട് നമുക്ക് മൊബൈല്‍ അടിമത്വത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയുന്നതാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button