ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്ക് യാത്ര ചെയാൻ ഒരുങ്ങുന്നവർക്ക് ഇനി സന്തോഷിക്കാം. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവർക്ക് 26 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയാനാകുന്ന ഷെങ്കന്‍ പ്രയോറിറ്റി വീസ നൽകുമെന്ന് റിപ്പോർട്ട്.
ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാര്ക്ക്, ജര്‍മനി, എസ്റ്റോണിയ, ഗ്രീസ്, സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി, ലാറ്റ്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, ഹംഗറി, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്ലോവാക്ക്യ, ഫിന്‍ലന്‍ഡ്, സ്വീഡന്, ഐസ്ലാന്റ്, ലിച്ചെന്‍സ്റ്റീന്‍, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഷെങ്കന്‍. ഇവിടേക്ക് ഒറ്റ വീസയിൽ യാത്ര ചെയാൻ ആകും എന്നതാണ് പ്രത്യേകത.
നിലവില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് 90,000 രൂപ അധികം വാങ്ങി പ്രയോറിറ്റി വീസ നല്‍കുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള വ്യവസായികളെ ലഷ്യമിട്ടാണ് ബ്രിട്ടന് പ്രയോറിറ്റി വീസ സംവിധാനം ആരംഭിച്ചത്. സാധാരണ 20000 രൂപയാണ് അധികമായി ഈടാക്കുന്നത്. ഇതിന്റെ നടപടികള്‍ക്ക് ഒരാഴ്ച സമയമെടുക്കും.എന്നാൽ ഒരു ദിവസത്തിനുള്ളില്‍ ഇന്ത്യക്കാര്‍ക്ക് പ്രയോറിറ്റി വീസയിലൂടെ ബ്രിട്ടനിലേക്കു പ്രവേശനം നല്കി. നിലവില്‍ ഷെങ്കന്‍ സ്റ്റേറ്റുകളിലേക്കുള്ള വീസ നടപടികള്‍ക്ക് 15 മുതല്‍ 30 വരെ ദിവസം വരെ കാലതാമസം നേരിടേണ്ടി വരുന്നു. എന്നാൽ പുതിയ നടപടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഷെങ്കന്‍ സ്റ്റേറ്റുകളിലേക്കു യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കു ആശ്വാസകരമാകും.
Post Your Comments