തിരുവനന്തപുരം: സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ പൂവച്ചല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിന് മുന്നിലെത്തി കുട്ടികളെയും അവശരായവരെയും റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വാർഡ് മെമ്പറായ ജി ഒ ഷാജിയാണ് ഇപ്പോൾ ആളുകൾക്കിടയിലെ ചർച്ചാവിഷയം. രാവിലെ 8.30 മുതല്‍ 9.30 വരെ സ്‌കൂളിന് മുന്നില്‍ ഷാജി ഉണ്ടാകുമെന്നുറപ്പാണ്. 850 ലധികം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂള്‍ പിടിഎ പ്രസിഡന്റും സിപിഐ (എം) പൂവച്ചല്‍ ലോക്കല്‍ കമ്മിറ്റിയംഗവും കൂടിയാണ് ജി ഒ ഷാജി. നാട്ടുകാരിൽ ഒരാൾ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് ഷാജിയുടെ നല്ല മനസിനെക്കുറിച്ച് ആളുകൾ അറിഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;
രക്ഷകർത്താവിന്റെ
കരുതലോടെ……!
പൂവച്ചൽ വാർഡ് മെമ്പറും DYFI മുൻ കാട്ടാക്കട ഏര്യാ പ്രസിഡൻറുമായിരുന്ന ജി ഒ ഷാജിയുടെ എല്ലാ ദിവസവും രാവിലെ 8.45 മുതൽ 9.30 വരെ ഗവ.യു.പി എസിനു മുമ്പിൽ നിന്നുള്ള സ്ഥിരം കാഴ്ചയാണിത്, ഇത് കഴിഞ്ഞേ ഉള്ളൂ സഖാവിന് മറ്റെന്ത് കാര്യവും
NB :- ഫ്ലക്സ് ബോർഡുകളൊന്നും വേണ്ട പ്രിയ ഷാജിയണ്ണന്റെ ആത്മാർത്ഥതയുടെ മാറ്റളക്കുവാൻ
Post Your Comments