ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി ഭരണം കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞതാണ്. ഇപ്പോള്‍ പ്രതിപക്ഷം എന്ന നിലയിലും അവര്‍ പരാജയമാണെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപമുണ്ടെന്നും ഒരു കുടുംബത്തിന്റെ കുഴപ്പം കൊണ്ടാണ് കോണ്‍ഗ്രസിന് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments