Latest NewsKerala

പ്രളയജലമെല്ലാം എങ്ങോട്ട് പോയി?

പശ്ചിമഘട്ടത്തിലെ വനഭൂമിയുടേയും തണ്ണീര്‍ത്തടങ്ങളുടേയും അവസ്ഥ ഇതു തന്നെ

കൊച്ചി:പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം എല്ലാവരേയും ഭീതിപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ദിവസങ്ങള്‍ മുമ്പ് വീടുകളുടെ ഉയരത്തില്‍ വരെ വെള്ളംപൊങ്ങിയ സ്ഥലങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ അവശേഷിക്കുന്നത് വരള്‍ച്ചയുടെ പാടുകള്‍ മാത്രമാണ്. പശ്ചിമഘട്ടത്തിലെ വനഭൂമിയുടേയും തണ്ണീര്‍ത്തടങ്ങളുടേയും അവസ്ഥ ഇതു തന്നെ. ഇതേസമയം മഹാപ്രളയത്തിനു ദിവസങ്ങള്‍ക്കുശേഷം തന്നെ കേരളം നേരിടുന്ന വരളള്‍ച്ചയെ കുറിച്ച് പഠിക്കാലായി ഒരു സര്‍വെ നടത്തുവാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ ഭൂഗര്‍ഭ ജലം അതിവേഗം താഴാനുണ്ടായ അവസ്ഥയും സര്‍വേയില്‍ പഠന വിധേയമാക്കും.

ഈ മേഖലയിലെ പ്രകൃതി സംരക്ഷണത്തില്‍ വന്ന കുറവാണ് നദികളിലേയും കിണറുകളിലേയും ജലനിരപ്പ് താഴാന്‍ ഇടയായതെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോര്‍സ്‌ന്റെ പ്രിന്‍സിപ്പാളും ശാസ്ത്രജ്ഞനുമായ ഡോ പി വി ദിനേശ് പറഞ്ഞു. പ്രളയസമയത്ത് നദികളില്‍ നിന്നും അധിക ജലം ഒഴുകി പോയതും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. 42 മുതല്‍ 72 മണിക്കൂര്‍ വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുകി പോയത്. തുടര്‍ന്നുണ്ടായ ഭൂമിയിലുണ്ടായ വിള്ളലുകളും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഭൂഗര്‍ഭ ജലം നഷ്ടപ്പെടാന്‍ ഇടയാക്കി. കോഴിക്കോട് ജില്ലയിലെ പ്രാഥമിക സര്‍വേയിലാണ് ഇത് തെളിഞ്ഞത്.

ALSO READ:ദക്ഷിണേന്ത്യയില്‍ വരാനിരിക്കുന്നത് വന്‍ വരള്‍ച്ച

എന്നാല്‍ ഇത് വരള്‍ച്ചയുടെ സൂചനയല്ലെന്നും ഇതില്‍ നിന്ന് ‘ഭൂഗര്‍ഭ ജലാശയങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ നമുക്ക് കഴിയണമെന്നും ഡോ ദിനേശ് അഭിപ്രായപ്പെട്ടു. വന വിസ്ത്രിതിയില്‍ വന്ന കുറവും സെപ്തംബറില്‍ ലഭിച്ച മഴയുടെ പോരായ്മയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് തിരുവനന്തപുരത്തെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. സാധാരണ സെപ്തംബറില്‍ വരള്‍ച്ചയുണ്ടാവാറില്ല. ഓഗസ്റ്റില്‍ 33 ശതമാനം അധികം മഴ ലഭിച്ചെങ്കില്‍ ഈ മാസം അതില്‍ 86 ശതമാനം കുറവാണ് വന്നതെന്നും അവര്‍ പറഞ്ഞു. ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ ഏഴ് വരെ 7.9 മില്ലിമീറ്റര്‍ വരെയാണ് സംസ്ഥാനത്ത് ലഭിച്ച മഴ. ഇതേസമയം 5 മില്ലിമീറ്റര്‍ മഴയാണ് സാധാരണ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button