കറാച്ചി: സമുദ്ര അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 18 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാകിസ്ഥാനിൽ അറസ്റ്റിലായി. ചൊവ്വാഴ്ച പാകിസ്ഥാന് മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും രണ്ട് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ മത്സ്യത്തൊഴിലാളികളെ ജുഡിഷ്യല്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന. അറബിക്കടലിലെ സമുദ്ര അതിര്‍ത്തി വ്യക്തമായി വേര്‍തിരിക്കാത്തതിനാല്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പലപ്പോഴും പാകിസ്ഥാന് അതിര്‍ത്തി കടക്കാറുണ്ട്.
Post Your Comments