കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് ചൈനയിലേയ്ക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ചൈന. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശ് മ്യാന്മര്‍ വഴി ചൈനയിലെ കുന്‍മ്യാന്‍മിങിലേക്ക് സര്‍വീസ് വേണമെന്നാണ് രാജ്യത്തിന്റെ താത്പര്യം. കൊല്‍ക്കത്തയിലെ ചൈനീസ് സ്ഥാനപതി ഴാന്‍വു ആണ് ഇക്കാര്യം അറിയിച്ചത്.
ഇതിലൂടെ ചൈന, കിഴക്കേ ഇന്ത്യ, മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വ്യാപാര സാമ്പത്തിക വികസനമാണ് ചൈന ലക്ഷ്യമിടുന്നത്. ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മാര്‍ (ബി.സി.ഐ.എം) സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിലൂടെ മേഖലയുടെ ആകെ വികസനം സാധ്യമാകുമെന്ന് ഴാന്‍വു പറഞ്ഞു. ഇരുരാജ്യങ്ങളും സംയുക്തമായി ഇതിന്റെ നിര്‍മ്മാണം സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്പത്തിക ഇളവുകൾ നൽകേണ്ടതില്ലെന്ന് ഡൊണാൾഡ് ട്രംപ്
ഈ പദ്ധതിയില്‍ യോജിച്ചു നിന്നാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു പോലെ നേട്ടമുണ്ടാകുമെന്നും ഴാന്‍വു പറഞ്ഞു. ചൈനയുടെ സാമ്പത്തിക ഇടനാഴികള്‍ ആരെയും ദ്രോഹിക്കാനുള്ളതല്ല, പുരാതനമായ പട്ടുപാതയുടെ പുനരുദ്ധീകരണത്തിലൂടെ എല്ലാവര്‍ക്കും നേട്ടം മാത്രമേ ഉണ്ടാകൂ. ഴാന്‍വു വ്യക്തമാക്കി.
Post Your Comments