ദി കാര്‍ സിനിമയില്‍ മാരുതിയുടെ കാര്‍ തന്നെ ഓടുന്ന രംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നമ്മള് മനസില്‍ പോലും കരുതിയിരിക്കില്ല, തനിയെ ഓടുന്ന കാര്‍ വരുമോ എന്നത്. എന്നാല്‍ നമ്മുടെ ചിന്താഗതികളെയെല്ലാം കവച്ച് വെച്ച് കൊണ്ട് കാര്‍ നിര്‍മ്മാതാക്കള്‍ അതും സാധ്യമാക്കി. അത് കഴിഞ്ഞ് ഇപ്പോള്‍ കാര്‍ നിര്‍മ്മാതക്കളില്‍ ലെക് ഷ്വറീസായ ബിഎംഡബ്ല്യു , നിയന്ത്രിക്കാന്‍ ആള് ആവശ്യമില്ലാത്ത ബൈക്ക് പുറത്തിറക്കി നമ്മളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വെറുതെ എവിടെയെങ്കിലും പോകാന്‍ തയ്യാറായി ബൈക്കില്‍ കയറിയങ്ങ് ഇരുന്ന് കൊടുത്താല്‍ മതി. പിന്നെ നമ്മളെ എത്തേണ്ടിടത്ത് എത്തിക്കുന്ന കാര്യം ഈ ബൈക്ക് ഏറ്റു.
ബിഎംഡബ്ല്യു അവതരിപ്പിച്ചിരിക്കുന്ന ഈ ബൈക്കിന്റെ പേര് ‘ഗോസ്റ്റ് റൈഡര്‍ ‘ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രേത ഇഫക്ടാണ് ഗോസ്റ്റ് റൈഡറിന്. ആരോ അദൃശ്യമായ ഒരു ശക്തി നമ്മളെ തള്ളിനീക്കി കൊണ്ടുപോകുന്നത് പോലെ.
R1200 GS മോഡലാണ് ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് അടിസ്ഥാനം. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് കഴിയും. പരീക്ഷണ ട്രാക്കില്‍ R1200 GS ഗോസ്റ്റ് റൈഡറിനെ ഓടിച്ചുകാണിക്കാനും ബിഎംഡബ്ല്യു മടികാട്ടിയില്ല. പുറമെനിന്നാരുടെയും പിന്തുണയില്ലാതെ ട്രാക്കില്‍ ഓടിയ ഗോസ്റ്റ് റൈഡര്‍ ഇരുചക്ര വാഹന സങ്കല്പങ്ങള്ക്ക് പുതിയ മാതൃകയായി.
Also Read: പ്രകൃതി മന്ത്രിക്കുന്നത് മനസിനെ തൊട്ടറിയിക്കുന്ന സ്ഥലങ്ങൾ….തീര്‍ച്ചയായും പോയിരിക്കണം
വളവുകളില്‍ വേഗം കുറയ്ക്കാനും ആവശ്യമെങ്കില്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചുനിര്‍ത്താനും ഗോസ്റ്റ് റൈഡറിന് പറ്റും; ‘ബാലന്‍സ്’ നഷ്ടപ്പെടില്ല. ഓട്ടോണമസ് സാങ്കേതികത ബൈക്കുകള്‍ക്കും സാധ്യമാണെന്ന് ഗോസ്റ്റ് റൈഡര്‍ തെളിയിച്ചെങ്കിലും ഈ മേഖലയിലേക്ക് തിരിയാന്‍ ബിഎംഡബ്ല്യു കൂട്ടാക്കിയിട്ടില്ല.
ബൈക്കുകളിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് തങ്ങളുടെ ശ്രമം. പുതിയ ടെക്നോളജി ഈ ലക്ഷ്യത്തിലേക്കുള്ള പടവുകളാണെന്ന് കമ്പനി പറയുന്നു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു കാഴ്ച്ചവെച്ചത്.
ചുവടുപിഴയ്ക്കാതെ നിശ്ചാലാവസ്ഥയില്‍ നിന്നും മുന്നോട്ടു നീങ്ങാനും തിരികെ നിശ്ചലാവസ്ഥയിലേക്ക് വരാനും ഗോസ്റ്റ് റൈഡറിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നത് ശ്രദ്ധേയം. ഓട്ടോണമസ് സാങ്കേതികവിദ്യ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള R1200 GS തന്നെയാണ് ഗോസ്റ്റ് റൈഡര്‍.
എന്നാല്‍ ഗോസ്റ്റ് റൈഡറിന് പരമാവധി എത്ര വേഗം ലഭിക്കുമെന്ന് അറിവായിട്ടില്ല. ബൈക്കുകളില്‍ ഓട്ടോണമസ് സാങ്കേതികത പരീക്ഷിക്കുന്ന ആദ്യ നിര്‍മ്മാതാക്കളല്ല ബിഎംഡബ്ല്യു മോട്ടോറാഡ്. മോട്ടോബോട്ട് എന്ന പേരില്‍ റോബോട്ട് നിയന്ത്രിത ബൈക്കിനെ യമഹയും മുമ്പ് കാഴ്ച്ചവെച്ചിരുന്നു. ഹോണ്ടയും ഓട്ടോണമസ് ബൈക്കുകളെ വികസിപ്പിക്കാന്‍ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ സധൈര്യം പൂര്‍ണ്ണ ഓട്ടോണമസ് ബൈക്കിനെ അവതരിപ്പിക്കാനുള്ള ധൈര്യം ബിഎംഡബ്ല്യു മോട്ടോറാഡ് മാത്രമാണ് ഇതുവരെ കാണിച്ചത്.
Post Your Comments