Latest NewsTechnology

ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ

മുംബൈ: ജിയോയുമായുള്ള മത്സരത്തിൽ പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കളായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പാക്ക് നിലവിൽ കൊണ്ടുവന്നു. 289 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എയർടെൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ അണ്‍ലിമിറ്റഡ് സേവനങ്ങളാണ് കമ്പനി ഉപയോക്താക്കൾക്ക് നല്‍കിയിരിക്കുന്നത്.

Also Read: വീണ്ടും നിരക്കിളവുമായി ഖത്തർ എയർ

വേയ്‌സ്അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍, പ്രതി ദിനം 100 എസ്‌എംഎസ്, കൂടാതെ 1ജിബി 2ജി/3ജി/4ജി ഡേറ്റ എന്നിവ ലഭിക്കുന്നു. 48 ദിവസം വാലിഡിറ്റിയുളള ഈ പ്ലാന്‍ രാജ്യത്തെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. വോയിസ് കോളില്‍ പ്രതി ദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യമായി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button