Latest NewsIndia

ദുഷ്ടശക്തികള്‍ എന്നെ സ്വാധീനിച്ചു : സിംഹം യാത്രപറയുകയാണ് : ഫ്‌ളാറ്റിലെ കൂട്ട മരണത്തില്‍ ദുരൂഹതയുണര്‍ത്തി ആത്മഹത്യാ കുറിപ്പ്

അഹമ്മദാബാദ് : ഫ്‌ളാറ്റില്‍ ബിസിനസ്സുകാരനും കുടുംബവും മരിച്ചതില്‍ ദുരൂഹത. അഹമ്മദാബാദിലെ ഫ്‌ളാറ്റില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിസിനസുകാരനും ഭാര്യയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുണാല്‍ ത്രിവേദിയെയും കുടുംബത്തെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ കവിതയെയും മകള്‍ ഷ്രീനെയും വിഷം ഉള്ളില്‍ ചെന്ന നിലയിലും കുണാലിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുണാല്‍ ഭാര്യയെയും മകളെയും വിഷം കൊടുത്ത് കൊന്ന ശേഷം സ്വയം തൂങ്ങി മരിക്കുകയാകാമെന്ന സംശയത്തിലാണ് പാലീസ്. പൊലീസ് ഫ്‌ളാറ്റിലെത്തിയപ്പോള്‍ കുനാലിന്റെ അമ്മ ജയ്ശ്രീബെന്‍ അബോധാവസ്ഥയിലായിരുന്നു. പലതവണ വിളിച്ചിട്ടും കുനാല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളും പൊലീസും ചേര്‍ന്നുള്ള പരിശോധനയിലാണു മരണവിവരം അറിഞ്ഞത്

ദുഷ്ടശക്തികളുടെ സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നു ഫ്‌ളാറ്റില്‍നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ്ശ്രീബെന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എച്ച്.ബി. വഗേല വ്യക്തമാക്കി. കുനാലിന്റെ വീട്ടില്‍നിന്നു ഹിന്ദിയിലെഴുത്തിയ മൂന്നുപേജ് ആത്മഹത്യാക്കുറിപ്പു കണ്ടെടുത്തു. ‘ദുഷ്ടശക്തി’കളാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നാണു അമ്മയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ പറയുന്നത്.

read also : ഭാട്ടിയ കുടുംബത്തിന്റെ ആത്മഹത്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : വിവരങ്ങള്‍ ഞെട്ടിക്കുന്നത്

എല്ലാവരും ഞാന്‍ മദ്യപാനി ആണെന്ന് പറയുന്നു. എന്നാല്‍ ഒരു പരിധി വിട്ട് ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷേ, ദുഷ്ടശക്തികള്‍ എന്റെ ദൗര്‍ബല്യങ്ങളെ നീളുന്നസ്വാധീനിക്കുകയായിരുന്നു. അമ്മേ, നിങ്ങളും എന്നെ മനസ്സിലാക്കിയില്ല. ഇങ്ങനെയൊരു ആരോപണം വന്ന ആദ്യനാളില്‍ തന്നെ അമ്മ എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. ആത്മഹത്യയെന്ന വാക്ക് എന്റെ നിഘണ്ടുവില്‍ പോലും ഇല്ലായിരുന്നു. ഇതുവരെ ആലോചിച്ചിട്ടുമില്ല. ദുര്‍മന്ത്രവാദത്തെപ്പറ്റി പലതവണ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അമ്മ വിശ്വസിച്ചില്ല. ജിഗ്‌നേഷ്ഭായ്, നിങ്ങളുടെ ഉത്തരവാദിത്തമാണിത്. സിംഹം യാത്ര പറയുകയാണ്. അവസ്ഥകള്‍ എല്ലാവരും കണ്ടതാണ്. പക്ഷേ, ആരും ഒന്നും ചെയ്തില്ല..’ഇതാണ് കുനാലിന്റെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ നീളുന്നു. ഐസിയുവില്‍ കിടക്കുന്ന കുനാലിന്റെ മാതാവിലാണ് പൊലീസിന്റെ

പ്രതീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button