കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ ഇന്ധന നികുതി കുറച്ചു. പെട്രോളിനും ഡീസലിനും ഒരു രൂപ വീതമാണ് കുറച്ചത്. അതേസമയം, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തിലും കേന്ദ്രം ഇന്ധന വിലയും സെസും വര്‍ധിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
സെസില്‍ നിന്ന് ഒരു ശതമാനം പോലും വരുമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നികുതി ലിറ്ററിന് ഒരു രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതിയോ എക്‌സൈസ് നികുതിയോ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വര്‍ധിപ്പിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
നേരത്തെ ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നികുതി കുറച്ചിരുന്നു. ആന്ധ്രാപ്രദേശ് ഇന്ധനവിലയിലെ വാറ്റ് ലിറ്ററിന് രണ്ടു രൂപ കുറപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നികുതിയില്‍ നാല് ശതമാനം കുറവ് വരുത്തിയിരുന്നു.
Post Your Comments