ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേരളത്തിലെ നാല് മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്. മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് കോടതി പറഞ്ഞു.
വിദ്യാഭ്യാസം വെറും കച്ചവടമായി മാറി. ബാങ്കുകൾ ലോൺ നല്കാൻ തയ്യാർ ആണെങ്കിലും അത് പാവപെട്ട വിദ്യാർത്ഥികളുടെ പക്കൽ എത്തുന്നില്ല. മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഉള്ള കരിങ്കാലികളെ നന്നായി അറിയാമെന്നും. അത് ആരാണെന്ന് പരസ്യമായി പറയുന്നില്ല എന്നും കോടതി വ്യക്തമാക്കി. ഇത്തരം ആൾക്കാരെ ഒഴിവാക്കിയാൽ മാത്രമേ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം രക്ഷപെടുകയുള്ളു എന്നും അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Post Your Comments