Latest NewsKerala

കരുണ ഓര്‍ഡിനന്‍സ് ; സുപ്രീംകോടതിയുടെ നിർണായക വിധി ഇങ്ങനെ

കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച

ഡല്‍ഹി  : കണ്ണൂർ , കരുണ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതിയുടെ അധികാരത്തിൽ ഇടപെടാനാണ് സർക്കാർ ശ്രമിച്ചെന്ന് കോടതി വിമർശിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാനായാണ് സർക്കാർ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

Read also:സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്ന് ബിഷപ്പിന്റെ വെളിപ്പെടുത്തൽ

സർക്കാരുകൾ ഇത്തരത്തിൽ പെരുമാറുമ്പോൾ‍ കോടതികളുടെ ആവശ്യമില്ലെന്നും സർക്കാരിന്റെയും കോടതികളുടെയും അധികാരങ്ങൾ കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ജഡ്ജിമാരായ അരുൺ മിശ്ര, എസ്. അബ്ദുൽ ഗഫൂർ എന്നിവരുടെ ബെഞ്ച് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button