ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. ഡോളറിനെതിരെ 72.88 നിരക്കിലെത്തി രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു. തിങ്കളാഴചയെ അപേക്ഷിച്ച് ഡോളറിനെതിരെ രൂപ ഇന്നലെ രാവിലെ നില മെച്ചപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം തകര്‍ന്നടിഞ്ഞു. ഡോളറിനോട് 72.74 ലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. രാവിലെ ഡോളറിനെതിരെ 72.74 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ 14 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നതാണ് മൂല്യമിടിയുന്നതിന് പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. അതേസമയം രൂപ വീണ്ടും ഇടിഞ്ഞതോടെ ഇന്ധനവില വീണ്ടും കൂടുമെന്ന് ഉറപ്പായി. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്.
Read Also: ടൂറിസം സാധ്യതകള്‍ സർക്കാർ മുന്നിൽ കണ്ടു ; കൊല്ലത്ത് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാൻ നീക്കം
Post Your Comments