കൊല്ലം : കൊല്ലം തുറമുഖത്ത് യാത്രാ കപ്പലുകള്‍ എത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുമായി കൊല്ലത്ത് ചര്‍ച്ച നടത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖമാണ് കൊല്ലം തുറമുഖം. കൊല്ലം തുറമുഖത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ ഉള്ളിലാണ് രാജ്യാന്തര കപ്പല്‍ ചാല്‍. പ്രതിദിനം നിരവധി കപ്പലുകള്‍ തുറമുഖത്തിന് മുന്നിലൂടെ കടന്ന് പോകുന്നത്. എന്നാൽ ഈ കപ്പലുകള്‍ ഒന്നും കൊല്ലം തുറമുഖത്ത് നങ്കൂരമിടാറില്ല.
Read also:കലോത്സവം നടത്താൻ പൂർണമനസുമായി കാസർഗോഡ് ജില്ല
സംസ്ഥാനത്തെ തുറമുഖങ്ങളില്‍ ഏറ്റവും നീളം കൂടിയ വാര്‍ഫും പാസഞ്ചര്‍ ടെര്‍മിനലും കൊല്ലം തുറമുഖത്ത് ഉണ്ടായിട്ടും ചരക്ക്, യാത്രാ കപ്പലുകള്‍ എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് മുന്‍ കൈഎടുത്ത് ലക്ഷദ്വീപില്‍ നിന്ന് യാത്ര കപ്പല്‍ എത്തിക്കുന്നതിന് ശ്രമം ആരംഭിച്ചത്.കൊല്ലത്തിന്റെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
Post Your Comments