ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ ആദ്യമായി ആണ് പുതുമുഖ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഫോമിലെത്തുന്നത്. ഫോമിൽ എത്തിയപ്പോൾ അത് തൻറെ ആദ്യ സെഞ്ചുറിയിൽ എത്തുകയും ചെയ്തു. കെ എല്‍ രാഹുലിനൊപ്പം ആറാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂട്ടുകെട്ട് പന്ത് പടുത്തുയര്‍ത്തി. 146 പന്തുകളിൽ 15 ഫോറും നാലു സിക്സറുമടക്കം 114 റൺസ് ആണ് പന്ത് നേടിയത്. അവസാന ടെസ്റ്റ് ഇന്ത്യ പൊരുതിയാണ് തോറ്റത്. ഈ സെഞ്ചുറിയോടെ പല റെക്കോർഡുകളും പന്തിന്റെ പേരിലെത്തി.
ഒരു ടെസ്റ്റ് മത്സരത്തിലെ നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ .
ഇംഗ്ലണ്ടിൽ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ.
ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കെറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇടം കയ്യൻ വിക്കെറ്റ് കീപ്പർ
സിക്സിറിലൂടെ ആദ്യ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ
ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
നാലാം ഇന്നിങ്‌സിലെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി
ഇതൊക്കെയാണ് തന്റെ ആദ്യ അന്തരാഷ്ട്ര സെഞ്ചുറിയിലൂടെ റിഷാബ് പന്ത് സ്വന്തമാക്കിയ റെക്കോർഡുകൾ .
Post Your Comments