Latest NewsIndia

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു,നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒടുവിൽ കൂട്ടുകാരനൊപ്പവും കിടക്കപങ്കിടണമെന്നായി, വജ്രവ്യാപാരിയുടെ മകനെതിരെ പരാതി

തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്ന്

മുംബൈ: വജ്രവ്യാപാരിയുടെ മകൻ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതി യുവതിയെ മറ്റൊരു സുഹൃത്തിനൊപ്പം കിടക്കപങ്കിടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിനു വഴങ്ങാതെ വന്നതോടെ  പ്രതി സംഘത്തെ വിട്ട് തന്നെ ആക്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു.

24കാരനായ ധരണ്‍ ഷായെന്ന യുവാവിനെതിരെയാണ് മുംബൈ നിവാസിയായ 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ വജ്രവ്യാപാരിയായ ഹിതേഷ് ഷായുടെ മകനാണ് ധരണ്‍ ഷാ. രണ്ട് വര്‍ഷമായി ധരണിനെ അറിയാമെന്ന് യുവതി പറയുന്നു. തനിക്ക് വിവാഹ വാഗ്ദാനം നല്‍കി ധരണ്‍ രണ്ട് വര്‍ഷത്തിനിടെ പലപ്രാവശ്യം പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇതിനു പുറമെ യുവതിയിൽ നിന്ന് ഇയാൾ നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

ALSO READ: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങും: തട്ടിപ്പ് വീരൻ പിടിയിൽ

കാനഡക്കുള്ള വിനോദ യാത്രയ്ക്കായി പ്രതി വീണ്ടും യുവതിയുടെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവതിയോട് ധരണ്‍ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയുടെ കാനഡ ട്രിപ്പിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു ഇത്. ഇതിന് യുവതി വിസമ്മതിക്കുകയും പിന്നീട് പോലീസില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button