കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ച് വരുത്താന്‍ തീരുമാനം. അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് അയയ്ക്കും. ബിഷപ്പിനെ ഏറ്റുമാനൂരില്‍ വച്ച് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ വീണ്ടും രംഗത്തെത്തിയിരുന്നു. മാത്രമല്ല ബിഷപ്പിനെതിരായ ആരോപണങ്ങള്‍ നിരത്തി ഇവര്‍ വത്തിക്കാന്‍ പ്രതിനിധിക്ക് കത്തും അയക്കുകയുണ്ടായി.
read also : തനിക്കെതിരെ ബ്ലാക്ക്‌മെയിലിംഗും ഗൂഢാലോചനയും : ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍
ഗുരുതര ആരോപണങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് സഭക്കെതിരെയും ഫ്രാങ്കോക്കെതിരെയും അവര്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന് ആവര്‍ത്തിച്ച കന്യാസ്ത്രീ കൂടുതല്‍ കന്യാസ്ത്രീകളെ ബിഷപ്പ് ദുരുപയോഗപ്പെടുത്തിയെന്നും കത്തില്‍ വെളിപ്പെടുത്തി.
Post Your Comments