ഡൽഹി : മുല്ലപെരിയാർ വിഷയം സുപ്രീം കോടതിയിൽ ചർച്ചയാകുമ്പോൾ കേരളത്തിന് ബദലാകുന്നത് കേരളത്തിന്റെ നിലപാട് തന്നെയെന്ന് അഡ്വ.റസല്‍ജോയി.ഡാം വിഷയം സുപ്രീം കോടതിയിൽ എത്തിച്ച അനുകൂല നിലപാടിനായി ശ്രമിച്ച് അനുകൂല വിധി നേടിയെടുത്ത വ്യക്തിയാണ് റസല്‍ജോയി.എന്നാല്‍ കേരളം തുടരെത്തുടരെ കോടതിയില്‍ തോല്‍ക്കുന്നതിന് കാരണം കേരളം തന്നെയെന്നാണ് അദ്ദേഹം വിലയിരുത്തുന്നു.
തന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം അന്താരാഷ്ട്ര വിദഗ്ധര്‍ ഡാം പരിശോധിക്കണം എന്നുള്ളതായിരുന്നു. ഇതിനെ കേരളം സുപ്രീംകോടതിയില്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെയാണ് അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ ഡാം പരിശോധന ആവശ്യമില്ലെന്ന് അറിയിച്ചത്. ഇതു കേരളത്തിന്റെ സാധ്യതകളെ തടയുകയാണെന്നു റസല്‍ ചൂണ്ടികാട്ടുന്നു.
Read also:ഒരു മുറിക്കുള്ളിൽ നാലുവർഷമായി കഴിയുന്ന കുടുംബം; ഈ ദുരവസ്ഥയ്ക്ക് കാരണം സ്വന്തം മകൾ; സംഭവം ഇങ്ങനെ
ലോകരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ റിയോ ഉടന്പടി ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ചു മുല്ലപ്പെരിയാര്‍ ഡാം ഡീ-കമ്മീഷന് ചെയ്തേ പറ്റൂ. ഇക്കാര്യം കേരള സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നില്ല. മുല്ലപ്പെരിയാര്‍ ഡാം ഒരു ബോംബാണ്. ഇതു രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ്. അതു കേരളത്തിന്റെയും തമിഴ്നാടിന്റെയും മാത്രം പ്രശ്നമായി നിസാരവത്കരിക്കരുത്.
ഡാം പൊട്ടിയാല്‍ 50 ലക്ഷം ഇന്ത്യക്കാരുടെ ജീവനാണു പൊലിയുന്നത്. ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കുവിട്ടപ്പോള്‍ ഉണ്ടായ പ്രളയം പോലെയായിരിക്കില്ലിത്. നിലവിലുണ്ടായ പ്രളയം പോലും താങ്ങാന്‍ ആലുവയ്ക്കും എറണാകുളത്തിനും കഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments