Latest NewsKeralaNews

വയനാട്ടിൽ മാവോയിസ്റ്റ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

ആയുധ ധാരികളായ മാവോയിസ്റ്റ സംഘങ്ങളെ എങ്ങനെ നേരിടാമെന്നതും യോഗത്തില്‍ ചര്‍ച്ചയായി

കൽപറ്റ : വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായി എന്ന് പ്രദേശവാസികൾ അവകാശപ്പെടുന്ന സുഗന്ധഗിരിയില്‍ നിരീക്ഷണം ശക്തമാക്കാൻ തീരുമാനമായി.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാനന്തവാടി തലപ്പുഴയില്‍ മാവോയിസ്റ്റ് സംഘം എത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ലഖുരേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ആയുധധാരികളായ സംഘമാണ് പ്രദേശത്തെത്തിയതെന്ന് പോലീസ് പറയുന്നു.

ഇതിനു ശേഷം ആണ് സുഗന്ധഗിരിയിൽ അവർ എത്തുകയും ദുരിതാശ്വാസ പ്രവർത്തകർ ദുരിതബാധിതർക്ക് നൽകിയ ഭക്ഷണവും മറ്റ് സാധനങ്ങളും എടുത്തുകൊണ്ട് പോയതായി പ്രദേശവാസികൾ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുഗന്ധഗിരിയിലെ വനവാസി ഊരുകളിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആയുധ ധാരികളായ മാവോയിസ്റ്റ സംഘങ്ങളെ എങ്ങനെ നേരിടാമെന്നതും യോഗത്തില്‍ ചര്‍ച്ചയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button