വിമാനം ആകാശത്തിലൂടെ പറന്ന് പോകുന്നത് ഏവര്‍ക്കും കൗതുകം ഉണര്‍ത്തുന്നതാണ്. വലിപ്പ ചെറുപ്പമില്ലാതെ ഏവരും വിസ്മയത്തോടെ നോക്കി നില്‍ക്കാറുണ്ട് വിമാനം ചിറക് വിരിച്ച് ഒരു പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. എങ്കില്‍ നമ്മളില്‍ കുറച്ച് പേര്‍ക്ക് മാത്രം ഭാഗ്യം സിദ്ധിച്ചിട്ടുള്ള കാര്യമാണ് വിമാനത്താവളത്തിന്റെ ഉള്ളിലൊക്കെ ഒന്ന് നടന്ന് കാണുകയെന്നത്. നേരിട്ട് കണ്ട് അനുഭവിച്ചിട്ടില്ലെങ്കിലും സിനിമയിലും മറ്റും നമ്മള് കണ്ടിട്ടുണ്ടാകും അതിനുള്ളില്‍ നടക്കുന്ന കാര്യങ്ങളും വിമാനത്താവളത്തിന്റെ ഉള്‍വശവും ഒക്കെ.
ഈ അടുത്തിടെ എയര്‍ഹെല്‍പ്പ് എന്ന വിമാനത്താവളങ്ങളുടെ നിലാവാരത്തെക്കുറിച്ച് സര്‍വ്വെ നടത്തുന്ന സ്ഥാപനം വിമാനത്താവളങ്ങളുടെ നിലവാരത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയുണ്ടായി. ലോകത്തിലെ ആകെയുള്ള 141 വിമാമത്താവളങ്ങളേയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. അതില്‍ ഏറ്റവും നല്ല സേവനം നല്‍കിവരുന്ന എയര്‍പോര്‍ട്ടുകളുടെ ലിസ്റ്റില്‍ ഇവയൊക്കെയാണ് പെട്ടത്…
ഖത്തറിലെ ഹമാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ഗ്രീസിലെ ഏതന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ടോക്കിയോയിലെ ഹനീഡ എയര്‍പോര്‍ട്ട്
ഈ 3 എയര്‍പോര്‍ട്ടുകളാണ് ഏറ്റവും നല്ല സേവനം നല്കുന്നതില് മുന്‍പന്തിയില്‍ എത്തിയത്.
എന്നാല്‍ ഇതിന് അപവാദമായി , ടൈം മാനേജ്മേന്റ് , പബ്ലിക്ക് റിവ്യൂ , സേവനം നല്‍കുന്നതിലെ ഗുണമേന്മ, പൊതുജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ എയര്‍ഹെല്‍പ്പ് നടത്തിയ സര്‍വ്വേയില്‍ ദൗര്‍ഭാഗ്യവശാല്‍ 10 വിമാനത്താവളങ്ങളെ വളരെ മോശം സേവനം നല്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി.
ആകെയുളള 141 വിമാനത്താനളങ്ങളില് നിന്ന് താഴെക്ക്
വരുമ്പോള്‍ മോശം സേവനമുണ്ടായ 10 വിമാനത്താവളങ്ങളെ മുകളില്‍ നിന്ന് താഴെക്ക് എന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച വിമാനത്താവളങ്ങളില്‍ നിന്ന് –
10 -ാം സ്ഥാനത്ത് നെതര്‍ലാന്‍ഡിലെ ഇന്ഡോവന് എയര്‍പോര്‍ട്ട്.
സമയത്തിലുളള പ്രകടനം – 5.9 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 7.2 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 5.1 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 6.39 പോയിന്റ്
9 -ാം സ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ ഫ്രന്‍സിലെ ബോര്‍ഡെക്സ് – മെറിഗ്നാക് എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 7.4 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 5.6 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 5.1 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 6.37 പോയിന്റ്
8 -ാം സ്ഥാനത്ത് സോകോട്ട്ലാന്ഡിലെ എഡിന്‍ബര്‍ഗ് എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 6.6 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 7.0 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 1.8 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 6.29 പോയിന്റ്
7 -ാം സ്ഥാനത്ത് ഉക്രയിനിലെ കിവിയിലുള്ള ബോറിസ്പില് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 4.3 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 8.0 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 4.9 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 6.03 പോയിന്റ്
6 -ാം സ്ഥാനത്ത് മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 6.1 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 6.6 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 2.6 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 5.95 പോയിന്റ്
5 -ാം സ്ഥാനത്ത് സ്വീഡനിലെ സ്റ്റോക്ക്്ഹോം ബ്രോമ എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 4.4 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 7.6 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 5.1 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 5.91 പോയിന്റ്
4 -ാം സ്ഥാനത്ത് പാരീസ് ഓര്‍ലി എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 5.3 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 6.8 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 4.1 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 5.83 പോയിന്റ്
3 -ാം സ്ഥാനത്ത് ഫ്രാന്‍സിലെ ലിയോണ്‍ സൈയിന്റ് എക്സുപെരി
സമയത്തിലുളള പ്രകടനം – 6.1 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 5.8 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 4.2 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 5.78 പോയിന്റ്
2-ാം സ്ഥാനത്ത് ലണ്ടന്‍ സ്റ്റന്സ്റ്റെഡ് എയര്‍പോര്‍ട്ട്
സമയത്തിലുളള പ്രകടനം – 6.2 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 5.8 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 1.1 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 5.53 പോയിന്റ്
ഏറ്റവും മോശം പ്രകടനം ഉണ്ടായ വിമാത്താവളങ്ങളില്‍ ആദ്യ സ്ഥാനത്ത് എത്തിയത്
കുവൈറ്റ് എയര്‍പോര്‍ട്ടാണ്.
സമയത്തിലുളള പ്രകടനം – 4.1 പോയിന്റ്
സേവനത്തിലുളള ഗുണമേന്മ – 7.0 പോയിന്റ്
യാത്രക്കാരുടെ മനോവികാരം – 3.9 പോയിന്റ്
മൊത്തത്തിലുളള പോയിന്റ് – 10 ല്‍ 5.40 പോയിന്റ്
മൊത്തം 10 ല്‍ കേവലം 5.40 പോയിന്റ് മാത്രമാണ് കുവൈറ്റ് എയര്‍പോര്‍ട്ടിന് ലഭിച്ചത്..
സംഘടനാപാടവം , വൃത്തി ഇവയിലെല്ലാം കുവൈറ്റ് എയര്‍പോര്‍ട്ട് ദുംഖകരമായ പ്രകടനമാണ് കാട്ടിയത്.
കൂടാതെ ജീവനക്കാരുടെ പെരുമാറ്റവും സൗഹൃദപൂര്ണ്ണമായിരുന്നില്ല എന്ന് സര്‍വ്വേ തുറന്ന് കാട്ടുന്നു. അസംതൃപ്തനായ ഒരു യാത്രക്കാരന് വിമാനത്താവളം വെറും അപമാനകരമാണെന്ന് ഒറ്റ വാ്ക്കില് പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.
Post Your Comments