Latest NewsWomen

സ്ത്രീകളുടെ സൗന്ദര്യത്തില്‍ കഴുത്തിന്റെ പങ്ക്; നിര്‍ബന്ധമായും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളുടെ സൗന്ദര്യത്തില്‍ കഴുത്തിന് വലിയ സ്ഥാനമാണുളളത്. എത്ര സൗന്ദര്യമുള്ളവള്‍ ആയാലും.

കവികള്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുന്നത് സ്ത്രീയെന്ന പുണ്യത്തെക്കുറിച്ചാണ്. പൂവിനേയും. മറ്റ് മനോഹാരിത നിറക്കുന്ന ഈ ഭൂവിലെ എല്ലാത്തിനോടും സ്ത്രീയുമായി കവികള്‍ ഉപമിച്ചിട്ടുണ്ട്. പുരുഷന്‍മാരേക്കാളേറെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിന് ശ്രദ്ധ പുലര്‍ത്തുന്നത് സ്ത്രീകളാണ്. ഇതിനായി പൊതുവായി ഇവര്‍ ബ്യൂട്ടിപര്‍ലറുകളെയാണ് ആശ്രയിക്കാറുള്ളത്. ഇതൊക്കെ നല്ലത് തന്നെ. നമ്മളുടെ കോണ്‍ഫിഡന്‍സ് വര്‍ദ്ധിപ്പിക്കുന്നതിന് ഇതൊക്കെ സഹായകമാണ്…

എന്നാല്‍ സൗന്ദര്യവര്‍ദ്ധനവിനായി ഇങ്ങനെയുളള കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്യാറുണ്ടെങ്കിലും ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം സ്ത്രീകളുടെ കഴുത്താണ്.

സ്ത്രീകളുടെ സൗന്ദര്യത്തില്‍ കഴുത്തിന് വലിയ സ്ഥാനമാണുളളത്. എത്ര സൗന്ദര്യമുള്ളവള്‍ ആയാലും. ശാരീരിക വടിവുണ്ടെങ്കിലും സ്ത്രീകളുടെ കഴുത്ത് വളരെ ചെറുതാണെങ്കില്‍ അതവളുടെ സൗന്ദര്യത്തെ ഗുരുതരമായി തന്നെ ബാധിക്കും. വികസിച്ച കഴുത്തുകളുള്ള സ്ത്രീകളാണ് കൂടുതല്‍ സൗന്ദര്യവതികള്‍.

വികസിച്ച കഴുത്ത് സ്വന്തമാക്കുന്നതിനായി ഈ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

രാവിലെ എഴുന്നേറ്റതിന് ശേഷം നിങ്ങള്‍ ചെവിയുടെ തൊട്ട് താഴെയായി താടിയെല്ല് തുടങ്ങുന്ന ഭാഗമുണ്ട്. ഈ താടിയെല്ല് ആരംഭിക്കുന്ന ഇടത്തില്‍ നിന്നും തുടര്‍ന്ന് താടിയെല്ല് അവസാനിക്കുന്ന ഇടംവരെ തള്ളവിരല്‍ ഉപയോഗിച്ച് തിരുമ്മുക. അതായത് നിങ്ങള്‍ ആദ്യം തള്ളവിരല്‍ അമര്‍ത്തുന്നത് വലത് വശത്തുളള ചെവിയുടെ താഴെയായി താടിയെല്ല് ആരംഭിക്കുന്ന ഇടത്താണെങ്കില്‍ അവിടെ നിന്ന് തടവി ഇടത് വശത്ത് താടിയെല്ല് അവസാനിക്കുന്ന ഇടം വരെ തടവുക. ഇതേ പോലെ തന്നെ മറിച്ച് ഇടത് വശത്ത് നിന്നും വലത് വശത്തേക്കും ഇപ്രകാരം ചെയ്യണം. മാക്സിമം ഒരു 15 മിനിട്ട് ഇത് തുടരുക. പ്രത്യേകം ശ്രദ്ധിക്കുക ഇപ്രകാരം ചെയ്യേണ്ടത് മുന്‍വശത്തിലൂടെയാണ്…

അതിന് ശേഷം ഇതേ പ്രവര്‍ത്തി നിങ്ങളുടെ വലതുവശത്തുള്ള താടിയെല്ല് ആരംഭിക്കുന്നയിടത്ത് തുടങ്ങി പിന്‍ കഴുത്തിലൂടെ ഇടത് വശത്ത് താടിയെല്ല് വന്ന് ചേരുന്ന ഇടം വരെ തള്ളവിരല്‍ കൊണ്ട് തടവുക. ഇത് നേരെ മറിച്ചും ചെയ്യുക.

രണ്ടാമതായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കഴുത്ത് ആദ്യം വലതുവശത്തേക്ക് തിരിക്കുക അതിന് ശേഷം സാവധാനത്തില്‍ കഴുത്ത് വലത് വശത്ത് നിന്ന് ഇടത് വശത്തേക്ക് ചലിപ്പിക്കുക. ഇതേപോലെ ഇടതു വശത്ത് നിന്നും വലത് വശത്തേക്കും കഴുത്ത് സാവധാനത്തില്‍ ചലിപ്പിക്കുക. പിന്നീട് ഈ പ്രവര്‍ത്തിയുടെ വേഗത കൂട്ടുക…

ഇപ്രകാരം ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്ന ശാരീരിക മാറ്റമെന്തെന്നാല്‍. നിങ്ങളുടെ കഴുത്തിലാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയിഡ് ഗ്രന്ഥിയാണ് നമ്മുടെ വളര്‍ച്ചയെ സ്വധീനിക്കുന്ന ഘടകം. തൈറോയിഡ് ഗ്രന്ഥിയുടെ അഭാവവും കൂടുതലും അതായത് തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് ( imbalance ) മനുഷ്യരുടെ വളര്‍ച്ചയില്‍ പ്രകടമാകുന്നത്. അപ്പോള്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുന്ന പക്ഷം തൊണ്ടയില്‍ സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിക്ക് ആവശ്യത്തിനുള്ള വ്യായമം ലഭിക്കുകയും ഇതോടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും വളര്‍ച്ചക്ക് ആവശ്യമായ ഹോര്‍മോണുകള്‍ ഉത്തേജിക്കപ്പെടുകയും ചെയ്യും. ഇത് സ്വയമേ നിങ്ങളുടെ കഴുത്തിന് ആവശ്യമായ വികസനം സാധ്യമാക്കുകയും ചെയ്യും.

NB: ഇവിടെ വിശദീകരിച്ച കാര്യങ്ങള്‍ ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടെടുത്തതാണ്. ഈ വിഷയത്തില്‍ വിദഗ്ദനായ ഒരാളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് ഈ പറഞ്ഞതൊക്കെ ചെയ്ത് നോക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button