Latest NewsKerala

ടി പി വധക്കേസിലെ പ്രതി കിർമാണി മനോജ് വിവാഹിതനായി

പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ചായിരുന്നു വിവാഹം

തലശ്ശേരി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയതാണ് മനോജ്. ഇന്നലെ പോണ്ടിച്ചേരിയില്‍ വച്ചാണ് കിര്‍മാണി മനോജ് വിവാഹിതനായത്. മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ചായിരുന്നു വിവാഹം. ഒരു കുട്ടിയുടെ മാതാവ് കൂടിയായ വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ് വധു.

Read also: സുധാകരനും ചെന്നിത്തലയ്ക്കും കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്

പോലീസ് അകമ്പടിയോടെയായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. നാട്ടുകാര്‍ക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച്‌ വിവാഹ സത്ക്കാരം സംഘടിപ്പിക്കുമെന്നാണ് സൂചന. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ഒരുക്കി നല്‍കിയത് സിപിഎം ആണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button