Latest NewsKeralaNews

കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നൽകിയത് , സര്‍ക്കാരിനല്ല കോളേജുകള്‍ക്കാണ് തിരിച്ചടി കിട്ടിയതെന്നും കെ കെ ശൈലജ

ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കാൻ ആണ് ഓർഡിനൻസ് എന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം : കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ ഓർഡിനൻസ് റദ്ദാക്കിയ നടപടിയെ അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാരിനല്ല കോളേജുകൾക്കാണ് തിരിച്ചടി ലഭിച്ചിരിക്കുന്നതെന്നും കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നല്‍കിയതെന്നും സർക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഓർഡിനൻസ് റദ്ദാക്കിയ നടപടിയെ എംഎൽഎ വി ടി ബൽറാം സ്വാഗതം ചെയ്തിരുന്നു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ്. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കാൻ ആണ് ഓർഡിനൻസ് എന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ 2016,2017 വർഷത്തെ പ്രവേശനത്തിന് അനുമതി തേടിയതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകാനും കോടതി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button