
ബിജ്നോര്‍: കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഫാക്ടറിയിലെ മീഥൈന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ALSO READ: പടക്കനിര്‍മാണശാലയിൽ തീപിടിത്തം; രണ്ട് മരണം
പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബിജ്നോറിലെ കോട്ല നഗരത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
Post Your Comments