കൊച്ചി : പ്രളയത്തിൽ തകർന്ന ശബരിമലയുടെയും പമ്പയുടെയും പുനരുദ്ധാരണത്തിന്റെ ബാധ്യത ദേവസ്വം ബോര്‍ഡിന് മാത്രമാണോ എന്ന ചോദ്യവുമായി ഹൈക്കോടതി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി സെപ്റ്റംബര്‍ മൂന്നിന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ചൊവ്വാഴ്ച ഹാജരാക്കിയപ്പോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.
എന്നാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദേവസ്വം ബോര്‍ഡിന്റെ മാത്രം ഉത്തരവാദിത്വമാണോയെന്നും ശബരിമലയിലെ ക്ഷേത്രം മുഖേന സംസ്ഥാനത്തിന് നേട്ടമില്ലേ, പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വാട്ടര്‍ അതോറിറ്റിക്കും ഗതാഗത വകുപ്പിനും ബാധ്യതയുള്ളതല്ലേ, ചെലവ് മുഴുവന്‍ വഹിക്കണമെന്ന വിജ്ഞാപനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്ക്കാത്തതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളും ഡിവിഷന് ബെഞ്ച് ആരാഞ്ഞു.
Read also:ഡാം പരിശോധന എതിര്‍ത്തത് കേരളത്തിന് തിരിച്ചടിയാകുമെന്ന് റസല്‍ ജോയി
നവംബര്‍ 17ന് മണ്ഡല-മകര വിളക്ക് സീസണ് ആരംഭിക്കുന്നതിനുമുമ്പ് തകർന്നടിഞ്ഞ പാലങ്ങളും റോഡുകളും നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിനോ ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വിഭാഗത്തിനോ സാധിക്കാത്തതിനാലാണ് ടാറ്റയെ ചുമതലപ്പെടുത്തുന്നത്.
നാശനഷ്ടം സംബന്ധിച്ച ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ടില്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം തേടിയതോടെ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
Post Your Comments