Latest NewsLife Style

പശുവിന്‍ പാലിനേക്കാള്‍ സമ്പുഷ്ടം ‘പാറ്റ പാല്‍’

‘അയ്യോ പാറ്റ’യെന്ന് കൂകി വിളിച്ച് ചിലര്‍ ഓടുന്നത് നമ്മള്‍ ചിരിയോടെ കണ്ടുനിന്നിട്ടുണ്ട്. പെട്ടെന്ന് ഒരു പാറ്റ യാദൃശ്ചികമായി നേരെ നമ്മുടെ മേല്‍ വീണാലോ? സ്ഥിതി ഏകദദേശം മാറ്റമൊന്നും ഉണ്ടാകില്ല. ഓടുന്ന വഴിയില്‍ പുല്ല് മുളക്കില്ലെന്ന് സുവ്യക്തം. പിന്നെ ചൂലോ മറ്റെന്തിങ്കിലും എടുത്ത് പാറ്റയെ തല്ലിക്കൊല്ലാതെ നമുക്ക് സമാധാനമുണ്ടാകില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ പറഞ്ഞ കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല. വേണമെങ്കില്‍ ഇവരുടെ തൊട്ടടുത്ത് നില്‍ക്കുന്ന നമുക്ക് ഇവരുടെ വെപ്രളാവും അലര്‍ച്ചയും കണ്ട് ഹാര്‍ട്ട് അറ്റാക്ക് വരേ വന്നേക്കാന്‍ സാധ്യതയുണ്ട്.

അപ്പോള്‍ പിന്നെ പാറ്റയുടെ പാല്‍ കുടിക്കാന്‍ പറ്റുമെന്നും പശുവിന്‍ പാലിനേക്കാള്‍ പോഷകം അടങ്ങിയതാണെന്നും ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തായിരിക്കും നമ്മുടെ റിയാക്ഷന്‍ അത് ഒരുപക്ഷേ അയ്യേ! എന്നും മറ്റുമൊക്കെയായിരിക്കും. എന്നാല്‍ സംഗതി സത്യമാണ്… എന്നു വിചാരിച്ച് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന പാവം പാറ്റയെ പിടിച്ച് ആരും പാല്‍ കുടിച്ച് കളയരുത്.

ഈ കഴിവുളള പാറ്റ ഇത്തിരി ദൂരെ അങ്ങ് അമേരിക്കയിലെ ഹവായിലാണ് ഉളളത്. പാല്‍ ചുരത്തുന്ന പാറ്റയുടെ പേര് പെസഫിക്ക് ബിറ്റില്‍. പെസഫിക്ക് ബീറ്റില്‍ ഒരിക്കലും മുട്ട ഇടില്ല. ഇവ കൊച്ചു പാറ്റകള്‍ക്ക് ജന്മം നല്‍കുകയാണ് ചെയ്യാറ്. ഇങ്ങനെ ജന്മം നല്‍കുന്ന പാറ്റക്കുഞ്ഞന്‍മാര്‍ക്കായാണ് നമ്മുടെ കക്ഷി പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മഞ്ഞകളറിലുളള ദ്രവമാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്.

പെസഫിക്ക് ബീറ്റില്‍ പാറ്റകളുടെ പാലിന് വലിയ പോഷക ഗുണമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ പാലില്‍ വലിയ അളവില്‍ പ്രോട്ടീന്‍ ക്രിസ്റ്റല്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ വളരെയേറെ പുഷ്ടിദായകമാണ് (rich nutrients). കൂടാതെ ഇതിന്റെ പാല്‍ അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഈ അമിനോ ആസിഡുകള്‍ കോശങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് പശുവിന്‍ പാലിനേക്കാളും എരുമപ്പാലിനേക്കാളും പെസഫിക്ക് ബീറ്റ് പാറ്റയുടെ പാല്‍ ആരോഗ്യദായകവും മികച്ചതുമെന്ന് അവകാശപ്പെടുന്നത്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫി പഠനങ്ങള്‍ നടത്തി അവരുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാണ് ഈ വിവരങ്ങള്‍. പാറ്റയുടെ പാല്‍ മനുഷ്യനില്‍ എന്തെങ്കിലും പാര്‍ശ്വഫങ്ങള്‍ (side effects ) ഉണ്ടാക്കുമോ എന്നറിയുന്നതിനായി ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ജര്‍ വിദഗ്ധ ഗവേഷണങ്ങളും നടത്തിയിരുന്നു. അവരുടെ ഗവേഷണഫലങ്ങള്‍ പറയുന്നത് പെസഫിക്ക് ബീറ്റില്‍ പാറ്റയുടെ പാല്‍ മനുഷ്യന് വളരെയേറെ പ്രയോജനപ്രദനമെന്നാണ്. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ പോഷകദായകമായ ഘടകങ്ങള്‍ അടങ്ങിയ പോഷക സമൃദ്ധമായ കലവറയാണ് പെസഫിക്ക് ബീറ്റില്‍ പാറ്റയുടെതേന്ന് അവര്‍ അടിവരയിട്ടു. ഇന്ന് ഈ പെസഫിക്ക് ബീറ്റില്‍ എന്ന പാറ്റകളെ ചില അസുഖങ്ങള്‍ക്കായുളള ഗുളികകള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നു. മറ്റൊരു ദു:ഖകരമായ കാര്യമെന്തെന്നാല്‍ ഇവറ്റകള്‍ ഇന്ന് വംശനാശം സംഭവിച്ച് പ്രകൃതിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നതാണ്. എങ്കിലും നമ്മള്‍ ഒരിക്കലും പ്രതീക്ഷിച്ചുണ്ടാകില്ല ഇത്രയും ചെറിയ പാറ്റകളില്‍ ഇങ്ങനെയൊരു ട്വിസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button