Latest NewsKerala

നിയമനടപടികളുമായി സഹകരിക്കുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകൾക്ക് ഉണ്ടെന്നും സഭയ്ക്ക് എതിരായ ശക്തികൾ ഇവരെ ഉപയോഗിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു

ജലന്ധർ: നിയമനടപടികളുമായി സഹകരിക്കുമെന്ന് കന്യാത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകൾക്ക് ഉണ്ടെന്നും സഭയ്ക്ക് എതിരായ ശക്തികൾ ഇവരെ ഉപയോഗിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ ആക്രമിക്കാനാണ് ഇവരുടെ ശ്രമമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

Also Read:സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രി തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button