നെടുമ്പാശേരി: ആലുവ തുരുത്തില്‍ പുലിയെ കണ്ടതായി വാർത്തകൾ പരന്നതോടെ ജനങ്ങൾ ആശങ്കയിൽ.
ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട ആലുവ തുരുത്തില്‍ പുലി അലഞ്ഞു തിരിയുന്നത് ആളുകൾ കണ്ടതായാണ് വിവരം. റഹ്മാനിയ മസ്ജിദിന് പിന്നിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. സംഭവത്തെ തുടർന്ന് വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.
ALSO READ: പുലിയുടെ മുന്നിൽപെട്ട യുവതിക്ക് അത്ഭുതകരമായ രക്ഷപെടൽ
എന്നാൽ ആളുകൾ കണ്ടത് പുലിയാകാൻ സാധ്യതയില്ലെന്നും വലിയ ഇനം കാട്ടു പൂച്ചയാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തെ കാല്‍പ്പാടുകള്‍ പരിശോധിച്ച് ഇത് പുലിയല്ല, വലിയ ഇനം കാട്ടു പൂച്ചയാകാം എന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍ കൂടുതല്‍ വ്യക്തത വരുന്നതിന് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനായി വനം വകുപ്പ്, പുലിയെ കണ്ടെന്ന് പറയുന്ന ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.
Post Your Comments