Latest NewsKerala

പിസി ജോർജിനെതിരെ ട്രോൾ വർഷവുമായി സോഷ്യൽ മീഡിയ

ലയാളം വാർത്ത ചാനൽ ചർച്ചകളിലെ പുലിയായ പി സി ജോർജ് ദേശിയ ചാനലിൽ എത്തിയപ്പോ എലിയായ വീഡിയോ ഇപ്പൊൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

തിരുവനന്തപുരം:  ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ വനിതാ കമ്മീഷന്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ യാത്രാബത്ത നല്‍കാതെ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ നിലപാട്.

Also Read: നിയമനടപടികളുമായി സഹകരിക്കുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

സംഭവം ദേശീയ ചാനലുകളിലടക്കം ചർച്ചയായിരുന്നു. മലയാളം വാർത്ത ചാനൽ ചർച്ചകളിലെ പുലിയായ പി സി ജോർജ് ദേശിയ ചാനലിൽ എത്തിയപ്പോ എലിയായ വീഡിയോ ഇപ്പൊൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പിസി ജോര്‍ജ്ജിനെതിരെ വ്യാപക ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറൽ ആയികൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button