KeralaLatest News

വിരമിച്ച ജയില്‍ ഡി.ഐ.ജിക്ക് വേണ്ടിയുള്ള ശുപാര്‍ശ; ജയില്‍ മേധാവി വിവാദത്തിൽ

ജയില്‍ മേധാവിയുടെ ശുപാര്‍ശ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്

തിരുവനന്തപുരം: വിരമിച്ച ജയില്‍ ഡി.ഐ.ജിക്ക് വേണ്ടിയുള്ള ജയില്‍ മേധാവി ആര്‍.ശ്രീലേഖയുടെ ശുപാര്‍ശ വിവാദമാകുന്നു. ജയില്‍ ഡി.ഐ.ജിക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കരാര്‍ നിയമനം നല്‍കണമെന്ന ജയില്‍ മേധാവിയുടെ ശുപാർശയാണ് വിവാദത്തിലായിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിമാസം 50,000 രൂപ വേതനത്തിന് ജയില്‍ പരിശീലന കേന്ദ്രമായ സിക്കയുടെ സ്‌പെഷ്യല്‍ ഓഫീസറാക്കി പ്രദീപിന് ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കണമെന്നുള്ള ശുപാര്‍ശ ഏറെ വിമർശങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ALSO READ: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം

ജയില്‍ മേധാവിയുടെ ശുപാര്‍ശ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയായ സന്തോഷിനാണ് ഇപ്പോള്‍ സിക്കയുടെ അധിക ചുമതല. അതേസമയം സിക്കയ്ക്ക് പൂര്‍ണ്ണ ചുമതലയുള്ള ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ പരിചയ സമ്പന്നായ ഒരു ഉദ്യോഗസ്ഥന്റെ സേവനം ലഭിക്കാന്‍ വേണ്ടിയാണ് ശുപാര്‍ശ ചെയ്തതെന്നാണ് ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button