ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗവും, ദമ്മാം ദല്ല മേഖല സെക്രട്ടറിയുമായ അരുൺ ശിവന് യാത്രയയപ്പ് നൽകി. ദല്ല മേഖല പ്രസിഡന്റ് വിജീഷ് തൃശൂരിന്റെ അദ്ധ്യക്ഷതയിൽ ദമ്മാം റോസ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം അരുണ് ശിവന് കൈമാറി.
നൂറനാട് സ്വദേശിയായ അരുൺ ശിവൻ 9 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. മികച്ച പ്രഭാഷകനും സംഘാടകനുമായ അരുൺ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, കലാ, സാംസ്ക്കാരികരംഗങ്ങളിൽ സജീവസാന്നിദ്ധ്യവുമായിരുന്നു.
Also read : ജോലിസ്ഥലത്തെ മർദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി
ദല്ല മേഖല കമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാർ കായംകുളവും, ദമ്മാം മേഖലകമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാർ വെള്ളല്ലൂർ, നിസാം കൊല്ലം എന്നിവരും, കോബാർ മേഖല കമ്മിറ്റിയുടെ ഉപഹാരം അരുൺ ചാത്തന്നൂരും, തുഗ്‌ബ മേഖല കമ്മിറ്റിയുടെ ഉപഹാരം ദാസൻ രാഘവനും, അൽഹസ്സ ഹഫൂഫ് മേഖലകമ്മിറ്റിയുടെ ഉപഹാരം ഇ.ടി.റഹീമും, മുബാറസ് മേഖല കമ്മിറ്റിയുടെ ഉപഹാരം ഉണ്ണി മാധവനും, ജീവകാരുണ്യവിഭാഗത്തിന്റെ ഉപഹാരം ഷിബുകുമാറും, കുടുംബവേദിയുടെ ഉപഹാരം ഷാജി അടൂരും, കലാവേദിയുടെ ഉപഹാരം സഹീർഷായും, വനിതാവേദിയുടെ ഉപഹാരം മിനി ഷാജിയും അരുൺ ശിവന് കൈമാറി.
Also read : ഹൗസ് ഡ്രൈവറായി കൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ച മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു
നവയുഗം നേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഉണ്ണി പൂച്ചെടിയൽ, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, പദ്മനാഭൻ മണിക്കുട്ടൻ, ബിനുകുഞ്ഞു, വിനീഷ്, മീനു അരുൺ, നഹാസ്, ശരണ്യ ഷിബു, മഞ്ജു അശോക്, സൈഫുദ്ദീൻ, റിയാസ്, കൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ദല്ല മേഖല രക്ഷാധികാരി സനു മഠത്തിൽ നന്ദി പ്രകാശിപ്പിച്ചു.
Post Your Comments