മലയാളികളെ ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനായി കണ്ണൂര്‍ സ്വദേശിയായ ഷിനു ചൊവ്വ തായ്ലാന്റില്‍ വെച്ച് നടക്കുന്ന ലോക സൗന്ദര്യമല്‍സരത്തില്‍ മാറ്റുരയ്ക്കും. മലയാളികള്‍ക്ക് ഏവര്‍ക്കും അഭിമാനിക്കുന്ന നിമിഷങ്ങളാണ് കൂത്തുപറമ്പ് സ്വദേശിയായ ഷിനു സമ്മാനിച്ചിരിക്കുന്നത്.
മെന്‍ ഫിസിക്ക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്.പൂനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കൂത്തുപറമ്പ് സ്വദേശി ഷിനു ചൊവ്വ രാജ്യത്തിന് വേണ്ടി മത്സരിക്കും.
കണ്ണൂര്‍ മാങ്ങാട്ടിടം കണ്ടേരി സ്വദേശിയാണ് ഷിനു ചൊവ്വ. റായ്പ്പൂരില്‍ നടന്ന ദേശീയ മത്സരത്തില്‍ വിജയിച്ചാണ് ഷിനു ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
ലോക ശരീര സൗന്ദര്യ മത്സരത്തില്‍ മെന്‍ ഫിസിക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയാണ് ഷിനു ചൊവ്വ. വര്‍ഷങ്ങളോളം ദിവസവും മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. എംബിഎ പഠനത്തിന് ശേഷം ബംഗളൂരുവില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഷിനു അറിയപ്പെടുന്ന ശരീര സൗന്ദര്യ പരിശീലകന്‍ കൂടിയാണ്. മിസ്റ്റര്‍ കേരള പട്ടം ഉള്‍പ്പെടെ ദേശീയ സംസ്ഥാന മത്സരങ്ങളില്‍ നിരവധി ചാമ്പ്യന്‍ പട്ടങ്ങള്‍ ഷിനു നേടിയിട്ടുണ്ട്.
Read Also: ഗർഭിണിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ സംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
Post Your Comments