ഭോപ്പാല്‍: അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു. റഷ്യന്‍ റൂലറ്റ് കളിക്കുന്നതിനിടെ അച്ഛന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു. കൃഷ്ണ യാദവ് എന്ന ഇരുപത്തൊന്നുകാരിയാണു കൊല്ലപ്പെട്ടത്. കളിക്കിടെ പെണ്‍കുട്ടി തലയ്ക്കുനേരെ തോക്കുപിടിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നു.
ALSO READ: കോണ്‍ഗ്രസ് കൗണ്‍സിലർ വെടിയേറ്റ് മരിച്ചു
സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സിനിമകളില്‍ കണ്ടു പരിചയമുള്ള റഷ്യന്‍ റൂലറ്റില് ആറു റൗണ്ട് വെടിവയ്ക്കാവുന്ന കൈത്തോക്കില്‍നിന്ന് ഒരു വെടിയുണ്ട മാത്രം അവശേഷിപ്പിച്ച് മറ്റു ബുള്ളറ്റുകള്‍ നീക്കം ചെയ്ത ശേഷം സിലിണ്ടര്‍ കറക്കുന്നു. പിന്നീട് തോക്കിന്റെ കാഞ്ചി വലിക്കുന്നു. ഈ സമയം വെടിയുണ്ട സിലിണ്ടറില്‍ ഏത് ഉറയിലാണ് ഉള്ളതെന്ന് അറിയാന്‍ കഴിയില്ല. വെടിയേല്‍ക്കാനും മരിക്കാനും സാധ്യതയുള്ള ഈ കളി റഷ്യന്‍ സൈന്യം തടവുകാരെ വധിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്.
Post Your Comments