പര്‍ബനി: ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു. മഹാരാഷ്ട്രയിലാണ് പെട്രോളിന്റെ വില തൊണ്ണൂറ് കടന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഭാരത് ബന്ദ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇത്‌ന് ശേഷമാണ് വര്‍ധനവുണ്ടായത്. അതേസമയം ഡല്‍ഹിയില്‍ 14 പൈസയുടെ വര്‍ദ്ധനവാണ് പെട്രോളിലും ഡീസലിലും ഉണ്ടായിരിക്കുന്നത്.
Also Read : ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം
കിഴക്കന്‍ മഹാരാഷ്ട്രയിലെ പര്‍ബനിയിലാണ് പെട്രോള്‍ വില തൊണ്ണൂറ് കടന്നിരിക്കുന്നത്. ലിറ്ററിന് 90.05 രൂപയും ഡീസലിന് 77.92 രൂപയ പര്‍ബനിയിലെ പെട്രോള്‍ പമ്പില്‍ ഈടാക്കുന്നത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 88.26 ആയി. 14 പൈസയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഡീസലിന്റെ വില കഴിഞ്ഞ ദിവസത്തേക്കാള്‍ 15 പൈസ കൂടി. 77.47ആണ് നിലവിലെ നിരക്ക്.
പര്‍ബനിയിലെ മൂന്ന് പെട്രോള്‍ പമ്പുകളിലെ പെട്രോള്‍ ഡീസല്‍ വിലകള്‍ ചുവടെ:
*ദെവഷിഷ് സെര്‍വോ പെട്രോളിയം: പെട്രോള്‍ വില 90.02, ഡീസല്‍ വില 77.98 .
*അമോല്‍ ഫില്ലിംഗ് സ്റ്റേഷന്‍: പെട്രോള്‍ വില 90.05, ഡീസല്‍ വില 78.00 .
*ഡി ആര്‍ ഇനാംദാര്‍ പെട്രോളിയം: പെട്രോള്‍ വില 90.05, ഡീസല്‍ വില 78.00 .
Post Your Comments