കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയുടെ കുടുംബം മൂന്ന് ദിവസത്തെ സമരത്തിന് ശേഷം നീതി തേടി ഇന്ന് ഹൈക്കോടതിയിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോടതിയെ സമീപിക്കുന്നത്.
കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് കുടുബത്തിന്റെ ആരോപണം. അതേസമയം, അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.
Read also:വയനാട്ടിൽ മാവോയിസ്റ്റുകൾ ശക്തമാണെന്ന് പോലീസ് വിലയിരുത്തൽ
ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചിരുന്നു. അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പോലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
Post Your Comments