വയനാട് : വയനാട്ടിലെ സുഗന്ധഗിരിയിൽ മാവോയിസ്റ്റുകൾ പാർക്കുന്നുണ്ടെന്ന് പോലീസ് വിലയിരുത്തൽ. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ഇന്ന് പ്രത്യേക യോഗം ചേരും. ഇതിനിടെ സുഗന്ധഗിരിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സി.കെ ശശീന്ദ്രന് എംഎല്‍എയും രംഗത്ത് വന്നിരുന്നു.
ദുരിതാശ്വാസ സഹായമായി ലഭിച്ച ആഹാര സാധനങ്ങൾ മോഷ്ടിച്ച സംഭവം പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. മാസങ്ങളായി സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. രാത്രികാലങ്ങളില്‍ ഇവര്‍ തോക്കുമായെത്തുന്നതിനാല്‍ പിടികൂടാന്‍ തടസമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
Read also:പുറത്തിറങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ സൂക്ഷിക്കണമെന്ന് പൊലീസ്
വരും ദിവസങ്ങളില്‍ പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് പോലീസ് തിരുമാനം. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവയുടെ സഹായവും തേടും. ഇന്ന് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനമാവുക.
Post Your Comments