വടക്കന്‍ പാട്ടുകളില്‍ തൊട്ട് ചിരപരിതമായ ഒരു വാചകമാണ് ചതി. അതിന്നും കൈവഴി പോലെ മാറ്റമില്ലാതെ മനുഷ്യനിലൂടെ തുടര്‍ന്ന് പോകുന്നു. നാട്ടിന്‍ പുറങ്ങളിലെല്ലാം സ്വന്തമായി ഒരു ബൈക്ക് കെയ്യില്‍ കിട്ടിയാല്‍ പിന്നെ പലവിധ അഭ്യാസങ്ങളാവും നാം കാട്ടിക്കൂട്ടുക. സ്‌കിഡിങ്ങ്, ബാക്ക്വീല്‍ ഉയര്‍ത്തി റൈഡിങ്ങ്, കൈകള്‍ വിട്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ ഇങ്ങനെ നിണ്ടുപോകുകയാണ് നമ്മുടെ എക്സിപിരിമെന്റ്സ്. ഇങ്ങനെയുള്ള നമുക്ക് പ്രൊഫഷണല്‍ ബൈക്ക് റൈസിങ്ങ് എന്നത് ഒരു ഹരം തന്നെയാണ്. മോട്ടോജിപിയുടെ ബെക്കുകളുടെ ഓട്ടമത്സരമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
Read Also: ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, പക്ഷെ
ഇതുപോലെ നമ്മള്‍ ആവേശത്തോടെ റൈഡേഴ്സിന്റെ ഓരോ ചലനവും കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ ചതി പിടിമുറുക്കിയാലോ. ചതിയെന്ന് പറഞ്ഞാല്‍ റൈഡിങ്ങ് പ്രേമികളുടെ ചങ്ക് പിളര്‍ക്കുന്ന കൊടും ചതിയാണ് മോട്ടോജിപിയുടെ ഒരു റൈസിങ്ങിനിടെ നടന്നത്. മുന്നേ തന്നെ മറികടന്ന് പോകുന്ന മല്‍സരാര്‍ത്ഥിയുടെ ബൈക്കിന്റെ ബ്രേക്കില്‍ പിറകെ എത്തിയ ആള്‍ അനുവാദമില്ലാതെ കയറി്പ്പിടിക്കുകയും അപകടപ്പെടുത്താനും ശ്രമിക്കുന്നതാണ് രംഗം. ഇതിന്റെ വീഡിയോ ഇതോടെ ചര്‍ച്ചവിഷയമായിരിക്കുകയാണ്.
FIM MotoGP Stewards ?
Black flag Romano Fenati for irresponsible riding ?#Moto2 #SanMarinoGP pic.twitter.com/sTqv6nhZer
— MotoGP™? (@MotoGP) September 9, 2018
ഞായറാഴ്ച സാന്‍ മരീനോയില്‍ വെച്ച് നടന്ന മോട്ടോ2റേസിംഗിലാണ് സംഭവം. റൊമാനൊ ഫെനാറ്റി എന്ന റേസറാണ് തന്റെ എതിരാളിയായ സ്റ്റെഫാനൊ മന്‍സിയുടെ മുന്നിലെ ബ്രേക്ക് അമര്‍ത്തി ബൈക്ക് നിര്‍ത്തുവാന്‍ ശ്രമിച്ചത്. 220 കിലോമീറ്റര്‍ വേഗതയില്‍ പോയ്‌ക്കൊണ്ടിരിക്കെയാണ് സംഭവം. വന്‍ അപകടം സംഭവിക്കാവുന്ന പ്രവൃത്തിയാണ് ഇതെന്ന് റൊമാനോ പറഞ്ഞു.
Read Also: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ
തന്റെ നിയന്ത്രണം സ്റ്റെഫാനോയ്ക്ക് നഷ്ടമായെങ്കിലും ഒരു വിധത്തില്‍ ബൈക്ക് നിയന്ത്രണത്തിലാക്കുകയായിരുന്നു. റൊമാനോയിനെ ഉടന്‍തന്നെ കറുത്ത കൊടി കാട്ടി പുറത്താക്കി. 23-ാം ലാപ്പിന് ശേഷമാണ് റൊമാനോയിനെ ഡിസ്‌ക്വാളിഫൈ ചെയ്തത്. മാത്രമല്ല ഇനി വരാനിരിക്കുന്ന രണ്ട് റേസുകളില്‍ നിന്നും റൊമാനോയിനെ വിലക്കിയിട്ടുണ്ട്. ടീമില്‍ നിന്നും റൊമാനോയിനെ പുറത്താക്കി. ഇയാള്‍ കരാര്‍ വ്യവസ്ത ലംഘിച്ചുവെന്നും കളിയുടെ മര്യാദ ലംഘിക്കുകയും ടീമിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ടീം അധികൃതര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 23ന് ആരഗണിലും ഒക്ടോബര്‍ ഏഴിന് സ്‌പെയിനിലും നടക്കുന്ന രണ്ട് റേസുകളിലും റൊമാനോയിക്ക് പങ്കെടുക്കാനാകില്ല. സംഭവത്തില്‍ റൊമാനോയി തിങ്കളാഴ്ച ക്ഷമ പറഞ്ഞു. ഒരു ദുസ്വപ്നമായി എല്ലാം മറക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ലോകത്തോട് താന്‍ മാപ്പ് ചോദിക്കുന്നു. ഇന്ന് രാവിലെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ചിന്തയായിരുന്നു എനിക്കെന്നും താന്‍ മനുഷ്യനേ അല്ലെന്നും റൊമാനോയി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റേസിംഗിനിടെ റൊമാനോയി സ്റ്റെഫാനോയുടെ ബ്രേക്ക് അമര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments