കാബൂള്‍: താലിബാന്‍ നടത്തിയ നാല് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 57 പേര്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ നാല് ആക്രമണങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുണ്ടൂസ് പ്രവിശ്യയില്‍ ദസ്തി ആര്‍ക്കിലാണ് ആദ്യ ആക്രമണം. ചെക്ക്‌പോസ്റ്റില്‍ നിലയുറപ്പിച്ച സുരക്ഷാഭടന്മാര്‍ക്കുനേരെ താലിബാന്‍ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് 13 സൈനികര്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സമാന്‍ഗന്‍ പ്രവിശ്യയിലെ ദറാസഫ് ജില്ലയില്‍ താലിബാന്‍ നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ 14 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാന്‍ തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്ന് പ്രവിശ്യാ വക്താവ് സിദ്ദീഖ് അസീസി പറഞ്ഞു. ജോസ്ജാന്‍ പ്രവിശ്യയിലാണ് നാലാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ 13 പേരാണ് കൊല്ലപ്പെട്ടത്.
Also Read : കൗമാരക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ആക്രമണത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
തിങ്കളാഴ്ച രാത്രിയും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരേസമയം വിവിധ ദിശകളില്‍നിന്നായിരുന്നു ആക്രമണമെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസഫ് അയ്യൂബി പറഞ്ഞു. അതേസമയം, ഏറ്റുമുട്ടലില്‍ ഏഴ് താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്നും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് മേധാവി ജനറല്‍ ഫഖിര്‍ മുഹമ്മദ് ജവ്സാഞ്ചി പറഞ്ഞു. ഇവിടങ്ങളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Post Your Comments