റിയാദ് : സൗദിയിലെ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ. മരണത്തിനും അംഗഭംഗത്തിനും കാരണമാകുന്നവര്‍ക്ക് നാലു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും, പരുക്കേറ്റവര്‍ സുഖംപ്രാപിക്കാന്‍ രണ്ടാഴ്ച എടുക്കും വിധമുള്ള അപകടത്തിന് കാരണക്കാരായവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ലഭിക്കുക. അപകടവും മരണവും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന വാഹനം 90 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് നിയമം. അല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
Also read : ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം
Post Your Comments