കണ്ണൂര്‍ : കണ്ണൂര്‍-തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റിലായ പെണ്‍കെണി സംഘത്തിന്റെ ചതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 12 വിവാഹം കഴിച്ച മുസ്തഫയാണ് സംഘത്തിന്റെ പ്രധാനി. പെണ്‍കെണി സംഘത്തിന്റെ വലയില്‍ വീഴുന്നത് പ്രമുഖരും ബിസിനസ്സുകാരുമായതിനാല്‍ മാനക്കേട് ഭയന്ന് സംഭവം പുറത്ത് പറയാത്തതാണ് പെണ്‍കെണി സംഘത്തിന് തുണയായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി മുപ്പതോളം പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ വലയില്‍ പെട്ടിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. വീട്ടമ്മമാര്‍ മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ വരെ ഇവരുടെ ചതിയില്‍പ്പെട്ടു.
ഒരേ നമ്പറില്‍ രണ്ടു സ്‌കൂട്ടറുകള്‍ ഓടുന്നു എന്നറിഞ്ഞപ്പോള്‍, ആ വിവരത്തിന്റെ അങ്ങേയറ്റത്ത് ഒരുപാടു യുവതികളുടെ ജീവിതം കുടുങ്ങിക്കിടക്കുന്നുണ്ടെന്നു തളിപ്പറമ്പ് പൊലീസ് കരുതിയതല്ല. പക്ഷേ, അന്വേഷണം മുന്നോട്ടുപോയപ്പോള്‍ വെളിപ്പെട്ടതു പെണ്‍കെണിയുടെയും നഗ്‌നചിത്ര ബ്ലാക്ക്‌മെയിലിങ്ങിന്റെയും ഞെട്ടിക്കുന്ന കഥകളായിരുന്നു .
read also : വ്യവസായിയെ പെണ്‍കെണിയില്‍ കുടുക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരബലാത്സംഗം
ഓണ്‍ലൈന്‍ വഴി വാങ്ങിയ ക്യാമറ മുറിയില്‍ വച്ചാണ് ചപ്പാരപ്പടവ് സ്വദേശികളുടെ സ്വകാര്യ രംഗങ്ങള്‍ ഇവര്‍ പകര്‍ത്തിയത്. അതു പുറത്ത് വിടാതിരിക്കാന്‍ ഒരു കോടി രൂപ ചോദിച്ചു. ഭീഷണി ഫലിക്കാതായപ്പോള്‍ ചില ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ അയച്ച് കൊടുത്തു. അതോടെ കുറച്ച് പണം തരാമെന്ന് അവര്‍ പറഞ്ഞെങ്കിലും ഒരു കോടി തന്നെ വേണമെന്നായി. ഇതിനിടെയാണ് റുബൈസ് പിടിയിലായത്. പയ്യന്നൂരില്‍ ഹോട്ടല്‍ നടത്തിയിരുന്ന മാതമംഗലം സ്വദേശിയെ വിവാഹക്കെണിയില്‍പെടുത്തി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതും പുറത്ത് വന്നു.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴും ഒട്ടേറെ പെണ്‍കുട്ടികളുടെ സന്ദേശങ്ങള്‍ എത്തുന്നുണ്ടായിരുന്നു. എറണാകുളം, ചെന്നൈ എന്നിവിടങ്ങളിലെ ചില മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ പോലുമുണ്ടായിരുന്നു സംഘത്തിന്റെ ഫോണ്‍ സുഹൃദ് വലയത്തില്‍. തികച്ചും മാന്യമായി ഫോണില്‍ സംസാരിച്ച് ചില പെണ്‍കുട്ടികളുടെ വീട്ടുകാരുമായി പോലും സംഘം അടുപ്പമുണ്ടാക്കിയിരുന്നു. പിറന്നാളിനും മറ്റും ആശംസകളും സമ്മാനങ്ങളും കൈമാറിയിരുന്നു. അത്തരത്തില്‍ വളരെ അടുത്ത ശേഷമാണ് പലരുടെയും അശ്ലീല ഫോട്ടോകള്‍ ചോദിച്ചുവാങ്ങിയത്. ആ ഫോട്ടോകള്‍ ഉപയോഗിച്ചു യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയോ പെണ്‍കെണിക്ക് ഉപയോഗിക്കുകയോ ആവാം തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത് എന്നാണു നിഗമനം.
Post Your Comments