നോയിഡ : വ്യവസായിയെ പെണ്‍കെണിയില്‍ കുടുക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗം.24 വയസുളള പെണ്‍കുട്ടിക്കാണ് മാനഭംഗത്തിനിരയാകേണ്ടി വന്നത്. സല്മാന് മാലിക്ക് എന്ന വ്യവസായിയെ പെണ്‍കെണിയില്‍ പെടുത്താന്‍ സുരേന്ദ്ര ഗുര്‍ജാര്‍ എന്നയാളാണ് പെണ്‍കുട്ടിയെ നിയോഗിച്ചത്.ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് പെണ്‍കെണി ക്വട്ടേഷന്‍ ഏറ്റെടുത്തത്.
സല്മാന് മാലിക്ക് സുരേന്ദ്ര ഗുര്‍ജാറില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം 30 ലക്ഷം രൂപയായെന്നും തിരിച്ചടക്കണമെന്നുമുളള ഗുര്‍ജാറിന്റെ ആവശ്യം മാലിക് ചെവിക്കൊണ്ടില്ല.ഈ സാഹചര്യത്തിലാണ് മാലിക്കിനെ പെണ്‍കെണിയില്‍ കുടുക്കാന്‍ ഗുര്‍ജാര്‍ നീക്കം നടത്തിയത്.
മാലിക്കുമൊത്ത് ആഗ്ര വരെ യാത്ര നടത്താനും ബ്ലാക്ക്മെയില്‍ ചെയ്യാനുതകും വിധം ഫോട്ടോകളെടുക്കാനുമായിരുന്നു ഗുര്‍ജാര്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കാറില്‍ യാത്ര ചെയ്യവെ യമുന എക്സ്പ്രസ് ഹൈവേയില്‍ വെച്ച് മാലിക്കും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാണ് ഇരുവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ‘പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.’മഥുര എസ്പി ശ്രാവന് കുമാര്‍ സിംഗ് പറഞ്ഞു. ക്വട്ടേഷന്‍ കാര്യം പെണ്‍കുട്ടി ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ പൊലീസിന്റെ ആവര്‍ത്തിച്ചുളള ചോദ്യം ചെയ്യലില്‍ ഇക്കാര്യം പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. ബലാത്സംഗത്തിനിടെ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്കിയ ഗുര്‍ജാറിനെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല.കേസില്‍ പൊലീസ് ഗുര്‍ജാറിനേയും അറസ്റ്റ് ചെയ്തു.
Post Your Comments