Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
WomenHealth & Fitness

ആര്‍‌ത്തവ ദിനങ്ങളിലെ വേദന മാറാന്‍ ചില വഴികള്‍ !

ആര്‍‌ത്തവ ദിനങ്ങളിലെ വേദന പലർക്കും സഹിക്കാൻ കഴിയുന്നതല്ല

ആർത്തവത്തേക്കുറിച്ച് പൂർണ്ണമായ ധാരണകൾ ഇല്ലാത്തവരാണ് നമ്മൾ. ഇരുപത്തിയെട്ടു ദിനങ്ങള്‍ കൂടുമ്പോളാണ് ആരോഗ്യവതിയായ സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. ആര്‍‌ത്തവ ദിനങ്ങളിലെ വേദന പലർക്കും സഹിക്കാൻ കഴിയുന്നതല്ല. ചിലർ മരുന്ന് കഴിച്ച് വേദന മാറ്റാറുണ്ട്. എന്നാൽ അതത്ര നല്ലകാര്യമല്ല. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ആര്‍ത്തവത്തിന്‌ മുമ്പായി പപ്പായ ധാരാളം കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്‌ക്കാന്‍ ഫലപ്രദമാണ്‌. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക്‌ എളുപ്പത്തിലാക്കാന്‍ ഇത്‌ സഹായിക്കും.

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ്‌ പാല്‍ കുടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും.

ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റിൽ പിടിക്കുക. ഇത്​ വേദന കുറക്കുകയും മസിലുകൾക്ക്​ അയവ്​ നൽകുകയും ​ചെയ്യും. കൂടാതെ തേൻ ചേർത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.

കാരറ്റ്‌ കണ്ണിന്‌ മാത്രമല്ല മറ്റ് പലതിനും നല്ലതാണ്. ആര്‍ത്തവ കാലത്തെ വയര്‍ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ കാരറ്റ് സഹായിക്കും. ആര്‍ത്തവ സമയത്ത് കാരറ്റ്‌ ജ്യൂസ്‌ കുടിക്കാന്‍ പല ഗൈനക്കോളജിസ്‌റ്റുകളും നിര്‍ദ്ദേശിക്കാറുണ്ട്‌.

കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം ആര്‍ത്തവസമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും.

നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര്‌ കുടിക്കുകയോ ചെയ്യുക.

സ്ഥിരമായി വ്യായാമം ചെയ്യുന്നതിന്‌ എല്ലാ കാലത്തും പ്രാധാന്യമുണ്ട്‌. വേദന തോന്നി തുടങ്ങുമ്പോള്‍ പല സ്‌ത്രീകളും വ്യായാമം ഉപേക്ഷിക്കാറുണ്ട്‌. എന്നാല്‍, ഈ സമീപനം തീര്‍ത്തും തെറ്റാണ്‌.

ഒരു സ്‌പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര്‌ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കും.

തുളസി ഇട്ട വെളളം/ചായ, പുതിനയില ഇട്ട വെളളം അല്ലെങ്കില്‍ ചായ തുടങ്ങിയവ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.

shortlink

Related Articles

Post Your Comments


Back to top button