കൊച്ചി: ഇന്ധനവിലക്കയറ്റം എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തുന്ന ഹര്‍ത്താലിനെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തെ എങ്കിലും വെറുതെ വിടാമായിരുന്നെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷം ഒഴിവാക്കുവാന്‍ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്കൂള്‍ കലോല്‍സവങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ ബന്ദ് ഹര്‍ത്താല്‍ ആഘോഷങ്ങള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/santhoshpandit/photos/a.1033006333420293/2043824919005091/?type=3
Also Read: സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും പ്രതിപക്ഷത്തിന്റെ നാണംകെട്ട മൗനവും
Post Your Comments