കുഞ്ഞോമനകളുടെ പാല്പുഞ്ചിരി പൊഴിക്കുന്ന നിഷ്കളങ്കമായ ചിരി നമ്മളുടെ എല്ലാ മാനസിക വേദനയേയും ദൂരെയകറ്റും. അപ്പോള്‍ പിന്നെയും പിന്നെയും അവരുടെ കളിചിരി വീണ്ടും വീണ്ടും കാണാനായി ലാളനയാല് നമ്മള് അവരെ വീര്‍പ്പുമുട്ടിക്കും.. അവരുടെ കളിചിരിയില്‍ മതിമറക്കും. അവരെ വാരിയെടുത്ത് മാറോടണക്കും.. പിന്നെ സ്നേഹചുബംനങ്ങള് നല്‍കും… ആകാശത്തോളമുയര്‍ത്തും….. അങ്ങനെ കൊച്ചുകുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്….
എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളെ ലാളിക്കുമ്പോള് പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. മിക്കപ്പോഴും അതൊന്നും നമ്മള് ശ്രദ്ധിക്കാറില്ല. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതല്‍ വേണമെന്നു ഡോക്ടര്‍മാര്‍ പറയുന്നത്, അശ്രദ്ധ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ്.
വെറും പതിനൊന്നു ദിവസം മാത്രം പ്രായമുള്ള ഒലിവര്‍ മില്ലെര്‍ എന്ന കുഞ്ഞിനെ മരണത്തിന്റെ വാതില്‍ വരെ എത്തിച്ചത് സ്നേഹത്തോടെ ആരോ നല്‍കിയൊരു ചുംബനമാണ്. 23കാരിയായ ലൂസി കെന്‍ഡലിന്റെ മകനാണ് ഒലിവര്‍. ജനിച്ചപ്പോള്‍ എല്ലാ കുഞ്ഞുങ്ങളെയും പോലെ മിടുക്കനായിരുന്നു ഒലിവറും. എന്നാല്‍ ദിവസങ്ങള്‍ക്കകം കുഞ്ഞു പാല് കുടിക്കാന്‍ വിസമ്മതിക്കുകയും എപ്പോഴും കരയുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ലൂസി ആശുപത്രിയിലെത്തിച്ചത്. ഉടന്‍ കുഞ്ഞിനെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി. അത്രയ്ക്കു ഗുരുതരമായിരുന്നു സ്ഥിതി.
Also Read: തത്സമയ ടിവി പരിപാടിക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞു വീണു മരിച്ചു
കൂടുതല്‍ പരിശോധനകളില്‍ കുഞ്ഞിന് നിയോനെയ്റ്റൽ ഹെർപ്പസ് ആണെന്നു സ്ഥിരീകരിച്ചു. വായ്പുണ്ണ് ഉള്ള ആരോ കുഞ്ഞിനെ ചുംബിച്ചതു വഴി പടര്‍ന്നതാണ് ഈ രോഗം എന്നാണു ഡോക്ടര്‍മാരുടെ നിഗമനം. പ്രതിരോധശേഷി തീരെ കുറവുള്ള കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാന്‍ എളുപ്പമാണ്. വളരെ വേഗമാണ് ഈ വൈറസ് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പടരുന്നത്. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
കുഞ്ഞോമനകള്‍ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിച്ചാല്‍ ശ്രദ്ധിക്കുക.. എത്രയും വേഗം വൈദ്യസഹായം തേടുക
* പാല് കുടിക്കാന്‍ വിസ്സമ്മതിക്കുക
* കടുത്ത പനി
* നിര്‍ത്താതെയുള്ള കരച്ചില്
* തൊലിപ്പുറത്തുള്ള പാടുകള്‍
Post Your Comments