ന്യൂഡല്‍ഹി: കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില കൂട്ടുന്നത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നെന്നാണ് സൂചന. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കും വില വർദ്ധന ബാധകമായിരിക്കും.
Also read : സുപ്രധാന നേട്ടം സ്വന്തമാക്കി സ്കോഡ ഓട്ടോ
മാരുതിയെ കൂടാതെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനികളും വാഹനങ്ങളുടെ വില ഈ മാസം മുതൽ ഉയരുമെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം തന്നെ മെഴ്സിഡസ് ബെന്‍സും കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട് നാല് ശതമാനമായിരിക്കും ബെൻസ് കാറുകളുടെ വില കൂട്ടുക. കസ്റ്റംസ് തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഔഡി, ജാഗ്വര്‍ ലാന്‍ഡ് റോവര്‍, എന്നീ കമ്പനികൾ ഏപ്രിലില്‍ വില ഉയര്‍ത്തിയിരുന്നു.
Post Your Comments